പുല്ലാട് ഗവ. മോഡൽ യു.പി.സ്കൂൾ വളപ്പിലുള്ള ഓഡിറ്റോറിയത്തിലെ സീലിങ് തകർന്നു വീണിട്ട് മാസങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : ഗവ. മോഡൽ യു.പി.സ്കൂൾ വളപ്പിലുള്ള ഓഡിറ്റോറിയത്തിലെ സീലിങ് തകർന്നുവീണിട്ട് മാസങ്ങളായി. സ്റ്റേജിന്റെ ഒരു ഭാഗത്തെ സീലിങ്ങാണ് ആദ്യം താഴെപ്പതിച്ചത്. സ്റ്റേജിന്റെ ഭാഗത്തെ സീലിങ്ങാണ് ഓരോന്നായി ഇളകി വീണുകൊണ്ടിരിക്കുന്നത്. സ്റ്റേജിന്റെ മുകളിലുള്ള സീലിങ് പകുതിയോളം താഴെ വീണു കഴിഞ്ഞു. ഓഡിറ്റോറിയത്തിലെ ബാക്കി സീലിങ്ങും അടർന്നുവീഴാറായ നിലയിലാണ്. പഞ്ചായത്തിന്റെതുൾപ്പെടെ വിവിധ പരിപാടികൾക്കായിട്ടാണ് ഓഡിറ്റോറിയം ഉപയോഗിക്കാറുള്ളത്.

കാലാകാലങ്ങളായുള്ള അറ്റകുറ്റപ്പണികൾ ചെയ്യാത്തതാണ് സീലിങ് നിലംപതിക്കാൻ കാരണം. 200 ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് ഓഡിറ്റോറിയം. മിക്ക ഫാനുകളും ലൈറ്റുകളും കാലപ്പഴക്കംകൊണ്ട് പ്രവർത്തിക്കാത്തതാണ്. സ്കൂളിലെയും സമീപം പ്രവർത്തിക്കുന്ന ബി.ആർ.സി.യിലേയും പ്രധാന പരിപാടികൾ ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. തിരഞ്ഞെടുപ്പുകളിൽ പോളിങ് സ്റ്റേഷനായും ഉപയോഗിക്കാറുണ്ട്. പഞ്ചായത്തിൽ കഴിഞ്ഞവർഷം നവംബർ മുതൽ പലപ്രാവശ്യം പരാതിനൽകിയിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ ഫണ്ട് അനുവദിക്കുന്നില്ലെന്ന് സ്കൂൾ പ്രഥമാധ്യാപിക ബിന്ദു പട്ടേരിൽ പറഞ്ഞു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൻ്റെ പ്രവർത്തനം താളം തെറ്റി

0
എറണാകുളം: ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൻ്റെ...

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ; പ്രതിഷേധവുമായി പ്രതിപക്ഷം

0
മുംബൈ : ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം...

ബേപ്പൂരില്‍ പി.വി അന്‍വറിനെ സ്ഥാനാര്‍ഥി ആക്കേണ്ടിയിരുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

0
തിരുവനന്തപുരം: ബേപ്പൂരില്‍ പി.വി അന്‍വറിനെ സ്ഥാനാര്‍ഥി ആക്കേണ്ടിയിരുന്നില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ്...

തെലങ്കാനയിൽ ഡിക്കിയിൽ അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം

0
വരംഗൽ: മകളുടെ ബന്ധം കുടുംബത്തിന് അപമാനമാകുന്നുവെന്ന് ആരോപിച്ച് അവളെ കൊല്ലാൻ കാമുകനോട്...