പുല്ലാട് കൊലപാതകം ; തെളിവെടുപ്പിനായി പ്രതിയെ എത്തിച്ചപ്പോൾ രോഷാകുലരായി നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : ഭാര്യയെ കുത്തിക്കൊന്ന കേസിൽ അറസ്റ്റിലായ ഭർത്താവ് കവിയൂർ കോട്ടൂർ മുട്ടത്തുപാറയിൽ ജയകുമാറുമായി (അജി-42) പോലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് കഴിഞ്ഞപ്പോൾ രോഷാകുലരായ ജനക്കൂട്ടത്തിനിടയിൽനിന്ന് പ്രതിയെ പോലീസുകാർ ഓടിച്ച് ജീപ്പിലേക്ക് കയറ്റുകയായിരുന്നു. വൻജനക്കൂട്ടമാണ് പ്രതിയെ കാണാനായി സ്ഥലത്തെത്തിയത്. പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് പാടുപെട്ടു. കോയിപ്രം പോലീസിനെ കൂടാതെ പ്രതിയുടെ സുരക്ഷയ്ക്കായി എആർ ക്യാമ്പിൽനിന്ന് കൂടുതൽ പോലീസുകാരെ എത്തിച്ചിരുന്നു. തെളിവെടുപ്പിനിടയിൽ കിടപ്പുമുറിയിൽ മൊബൈൽ സൂക്ഷിച്ചിരുന്ന സ്ഥലവും ഭാര്യയുമായി വഴക്കുണ്ടായ സ്ഥലവും നാട്ടുകാരും പോലീസും എത്തിയപ്പോൾ വീടിന് പിറകുവശത്തുള്ള ചെറിയ മതിൽ ചാടി റബ്ബർ തോട്ടത്തിൽ ഒളിച്ചിരുന്ന സ്ഥലവും കാണിച്ചുകൊടുത്തു.

പിന്നീട് തിരിച്ചുവന്ന് കുളിമുറിയിൽ കയറി ഒളിച്ചു. അതിനുശേഷം രാത്രി റബ്ബർ തോട്ടത്തിൽ കൂടി രക്ഷപ്പെട്ടെന്നും പോലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താനായില്ല. കത്തി എവിടെയാണെന്ന് ചോദിച്ചപ്പോൾ വീടിന് മുമ്പിൽ ഉണ്ടായിരുന്ന വിറകിനുള്ളിലാണെന്ന് പറഞ്ഞെങ്കിലും കണ്ടെത്താനായില്ല. വിറക് അടുക്കി വെച്ചിരുന്നതായി പറഞ്ഞ സ്ഥാനത്ത് ഇപ്പോൾ ഒന്നുമില്ല. രണ്ട് ദിവസം മുമ്പ് ശാരിമോളുടെ സംസ്കാരച്ചടങ്ങിലേക്ക് പന്തൽ ഇടുന്നതിന് മുന്നോടിയായി അവിടെയുണ്ടായിരുന്ന വിറകുമാറ്റിയതായി നാട്ടുകാർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

0
മലപ്പുറം: ബാങ്കുകളെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ...

ലോക പാരാ അമ്പെയ്ത്ത് സീരീസിലെ ആദ്യ വ്യക്തിഗത സ്വർണം നേടി ശീതൾ

0
അഹമ്മദാബാദ് : ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ...

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...

പുതിയ നയവുമായി ജാമിയ മില്ലിയ സർവ്വകലാശാല ; ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി...

0
ന്യൂഡൽഹി : സോഷ്യൽ മീഡിയയിലെ അനൗദ്യോഗിക ക്ലാസ് ഗ്രൂപ്പുകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്ക്...