Sunday, May 5, 2024 11:01 am

പുല്ലാട് സെഹിയോൻ മാർത്തോമ്മാ പള്ളിയിലെ തമ്മിലടി രൂക്ഷമാകുന്നു ; കുഞ്ഞാടുകള്‍ മെത്രാപ്പോലീത്തക്കു നേരെ ….

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പുല്ലാട് സെഹിയോൻ മാർത്തോമ്മാ പള്ളിയിലെ തമ്മിലടി രൂക്ഷമാകുന്നു. ഇടവകയിലെ  അംഗങ്ങള്‍ ചേരിതിരിഞ്ഞാണ് പരസ്പരം പോരടിക്കുന്നത്. സോഷ്യല്‍ മീഡിയായിലൂടെയുള്ള വാഗ്വാദങ്ങള്‍ ഇപ്പോള്‍ പുതിയ തലത്തിലെത്തി നില്‍ക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇവിടെ തര്‍ക്കം രൂക്ഷമായതും ഇടവകാംഗങ്ങള്‍ രണ്ടു ഗ്രൂപ്പായി മാറിയതും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഞായറാഴ്ച (23) ആരാധനാ മദ്ധ്യേ സഭയുടെ പരമാദ്ധ്യക്ഷനായ മെത്രാപ്പോലീത്തയുടെ കല്പന വായിച്ചപ്പോൾ ഒരു വിഭാഗം ഇത് തടസ്സപ്പെടുത്തി. കഴിഞ്ഞ മാസം നടന്ന ഇടവക തെരഞ്ഞെടുപ്പിൽ അസാധുവായി കണക്കുകൂട്ടിയ അറുപത്തിയൊന്നു വോട്ടുകള്‍ വീണ്ടും പരിശോധിക്കണമെന്നുള്ള ലീഗൽ അഡ്വൈസറുടെ അഭിപ്രായപ്രകാരം അവ വീണ്ടും എണ്ണുന്നതിനായി സഭ തീരുമാനിച്ചിരുന്നു. ഇതിനുവേണ്ടി  സഭയുടെ പരമാധികാരിയായ മെത്രാപ്പോലീത്താ നല്‍കിയ കൽപ്പനയാണ് ഇടവകയിലെ ഒരു വിഭാഗം അഗീകരിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ആരാധന തടസ്സപ്പെടുത്തിയത്. കല്‍പ്പന അംഗീകരിക്കില്ലെന്നു പറഞ്ഞുകൊണ്ട് ഇവര്‍ നടത്തിയ പ്രതിഷേധം ചിലര്‍ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമായി. സോഷ്യല്‍ മീഡിയായിലൂടെയുള്ള യുദ്ധം മുറുകുമ്പോള്‍ ഇത് ഇടവകക്കു മാത്രമല്ല, മാര്‍ത്തോമ്മാ സഭക്കുതന്നെ നാണക്കേടായി മാറുകയാണ്.

നൂറു വര്‍ഷത്തിനുമേല്‍ പഴക്കമുള്ളതാണ് പുല്ലാട് സെഹിയോൻ മാർത്തോമ്മാ പള്ളി. അഞ്ഞൂറിലധികം കുടുംബങ്ങളും ആയിരത്തി എഴുനൂറോളം അംഗങ്ങളും ഉള്ള വലിയൊരു ഇടവകയാണ് ഇത്. കഴിഞ്ഞ 20 വര്‍ഷമായി ഇടവകയുടെ ഭരണം നടത്തുന്നവര്‍ ഒരു വശത്തും നിലവിലുള്ള ഭാരവാഹികള്‍ മാറി പുതിയവര്‍ വരണമെന്ന് ആഗ്രഹിക്കുന്നവര്‍ മറുചേരിയിലുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടു പാനലായി വാശിയേറിയ മത്സരം നടന്നു. അസാധുവായി അറുപത്തിയൊന്നു വോട്ടുകള്‍ വന്നതോടെ വിജയം ഔദ്യോഗിക പക്ഷത്തിന് അനുകൂലമായി. പലരും ജയിച്ചത്‌ നേരീയ ഭൂരിപക്ഷത്തിനുമാണ്. ഇതോടെ എതിര്‍ഭാഗം പരാതിയുമായി സഭാ നേത്രുത്വത്തെ സമീപിച്ചു. വരണാധികാരിയായ മുതിർന്ന പട്ടക്കാരൻ അസാധുവായി കണക്കുകൂട്ടിയ ബാലറ്റുപേപ്പറുകൾ വീണ്ടും പരിശോധിക്കണമെന്നുള്ള തോറ്റ കക്ഷിയുടെ പരാതിയിന്മേൽ മെത്രാപ്പോലീത്ത എടുത്ത നടപടികള്‍ തികച്ചും നിയമപരവും ന്യായവുമായിരുന്നു. എന്നാല്‍ ഈ തീരുമാനം പരാതിക്കാര്‍ക്ക് അനുകൂലമായതാണ്  ഇപ്പോള്‍ പ്രശ്നം രൂക്ഷമാകുവാന്‍ കാരണം.

ലീഗൽ അഡ്വൈസറുടെ അഭിപ്രായം തേടിയതിനു ശേഷമായിരുന്നു സഭാ നേത്രുത്വം അസാധു വോട്ടുകള്‍ വീണ്ടും പരിശോധിക്കാന്‍ തീരുമാനിച്ചത്. നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി സഭയുടെ പരമാധികാരിയായ മെത്രാപ്പോലീത്താ കൽപ്പന ഇറക്കിയെങ്കിലും ഇടവകയിലെ ഔദ്യോഗിക പക്ഷം ഇത് അംഗീകരിച്ചില്ല. അസാധു വോട്ടുകള്‍ വീണ്ടും പരിശോധിച്ചാല്‍ പലരും പരാജയപ്പെടുമെന്ന തോന്നല്‍ ഔദ്യോഗിക പക്ഷത്തിനുണ്ട്. അതിനാല്‍ ഈ തീരുമാനം നടപ്പിലാക്കാതിരിക്കുവാന്‍ എല്ലാ തന്ത്രങ്ങളും മെനയുകയാണ് ഇവര്‍. കഴിഞ്ഞ ഒരുവര്‍ഷമായി റെവ. ജോണ്‍ തോമസ്‌ ആണ് ഇടവക വികാരി. വലിയ ഇടവക ആയതിനാല്‍ ഇവിടെ ഒരു സഹവികാരികൂടിയുണ്ട്. റെവ. ജോണ്‍ തോമസ്‌ ഇടവകയിലെ തര്‍ക്കത്തില്‍ പക്ഷം പിടിച്ചിട്ടില്ല എന്നാണ് പറയുന്നത്. എന്നാല്‍ എല്ലാവരെയും ഒത്തൊരുമിച്ചു കൊണ്ടുപോകണമെന്നും അതിനായി ചിലരൊക്കെ മാറികൊടുത്ത് പുതിയ ഭാരവാഹികള്‍ വരട്ടെയെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടതായും പറയുന്നു.

തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപോലിത്ത അധികാരത്തിൽ എത്തിയ ശേഷം അദ്ദേഹത്തെ അപമാനിക്കാൻ പല കോണുകളില്‍നിന്നും നീക്കം നടന്നിട്ടുണ്ട്. അത് രഹസ്യമായും പരസ്യമായും ഇപ്പോഴും നടക്കുന്നുണ്ട്. പുല്ലാട് സെഹിയോൻ മാർത്തോമ്മാ പള്ളിയിലെ വിഷയം ഇതിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മെത്രാപോലിത്തയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നതിലൂടെ മാര്‍ത്തോമ്മാ സഭയെയാണ് ചിലര്‍ ലക്ഷ്യമിടുന്നത്.  മണ്ഡലം, അസംബ്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല ഇടവകളിലും രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പുകൾ നടന്നത്. തിരുവല്ലയ്ക്ക് സമീപം ഒരു ഇടവകയിൽ കൈയ്യാങ്കളി പോലും നടന്നു. വിദേശ ഇടവകയിൽ തെരഞ്ഞെടുപ്പിനുശേഷം നടന്ന കൈയ്യാങ്കളിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആണ്. എന്നാല്‍ ഇവിടെയൊന്നും മെത്രാപോലിത്തയെയോ ഇടവക വികാരിമാരെയോ ആരും അധിക്ഷേപിച്ചിട്ടില്ല.

ജനാധിപത്യ പ്രക്രിയയില്‍ ജയവും പരാജയവും ഉണ്ടാകുക സ്വാഭാവികം മാത്രമാണ്. തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് പരാതികളും നിയമനടപടികളും ഉണ്ടാകും. അസാധുവായി കണക്കുകൂട്ടിയ വോട്ടുകള്‍ വീണ്ടും പരിശോധിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ജനാധിപത്യ പ്രക്രിയയില്‍ ഈ നടപടി അനിവാര്യവുമാണ്‌. പുല്ലാട് ഇടവകയിലും ഇതാണ് നടന്നത്. നിയമവും ചട്ടങ്ങളും പാലിച്ചുകൊണ്ടായിരുന്നു അസാധു വോട്ടുകള്‍ വീണ്ടും പരിശോധിക്കുവാന്‍ സഭ തീരുമാനിച്ചത്. ഇതിനുമുമ്പ് ലീഗൽ അഡ്വൈസറുടെ അഭിപ്രായവും നിര്‍ദ്ദേശവും സഭ തേടിയിരുന്നു. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചതിനുശേഷമാണ് സഭയുടെ പരമാധികാരിയായ മെത്രാപ്പോലീത്താ കൽപ്പന നല്‍കിയത്. ഇത്  അംഗീകരിക്കില്ലെന്ന് പറയുന്നവര്‍ക്ക്  മാര്‍ത്തോമ്മാ സഭയുടെ അംഗമായി തുടരുവാന്‍ യോഗ്യതയില്ല. സഭയുടെ ഭരണഘടനയും നേതൃത്വം നല്‍കുന്ന തീരുമാനങ്ങളും അനുസരിക്കുവാന്‍ എല്ലാ അംഗങ്ങള്‍ക്കും ബാധ്യതയുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തിശേരിൽ ദേവീക്ഷേത്രത്തിലെ മേടഭരണി മഹോത്സവം നാളെ ആരംഭിക്കും

0
മെഴുവേലി : പത്തിശേരിൽ ദേവീക്ഷേത്രത്തിലെ മേടഭരണി മഹോത്സവം നാളെ ആരംഭിക്കും. രാവിലെ...

മരുന്നില്ല, ഡയാലിസിസില്ല ; ഗസ്സയിൽ വൃക്കരോഗികൾ മരിച്ചുവീഴുന്നതായി റിപ്പോർട്ടുകൾ

0
ഗസ്സ സിറ്റി: ഗസ്സയിലെ വംശഹത്യ തകർത്തത് അവിടുത്തെ മനുഷ്യരുടെ ജീവനെയും ജീവിതത്തെയും...

നാലു പതിറ്റാണ്ടായി തൃശൂര്‍ പൂരത്തിന്‍റെ ഭാഗം ; മേള ആചാര്യൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ...

0
തൃശൂര്‍: മേള ആചാര്യൻ കേളത്ത് അരവിന്ദാക്ഷൻ മാരാര്‍ അന്തരിച്ചു. 83 വയസ്സായിരുന്നു....

ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കാൻ കുഴിച്ച റോഡുകൾ പൂർവ സ്ഥിതിയിലാക്കാൻ വൈകുന്നു

0
പ്രമാടം : ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കാൻ കുഴിച്ച...