കോഴഞ്ചേരി : മതസൗഹാർദ്ദത്തിന്റെ സന്ദേശം നൽകി തീർത്ഥാടകർക്കായി ഒരു വിശ്രമകേന്ദ്രം ഒരുങ്ങുന്നു. എസ്.എൻ.ഡി.പിയോഗം പുല്ലാട് 4294 -ാം ടൗൺ ശാഖയാണ് നൂതന ആശയവുമായി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ശബരിമല, മഞ്ഞനിക്കര, മാരാമൺ, ചെറുകോൽപ്പുഴ തീർത്ഥാടകർക്ക് മികച്ച രീതിയിൽ ഉള്ള വിശ്രമകേന്ദ്രമാണ് ഒരുങ്ങുന്നത്. പുല്ലാട് ഗുരുദേവക്ഷേത്രത്തോട് ചേർന്ന് അഞ്ച് സെന്റ് സ്ഥലവും ഇതിനായി വാങ്ങി. വിശ്രമകേന്ദ്ര നിർമ്മാണത്തിന്റെ പ്രവർത്തന ഉദ്ഘാടനം യോഗം ഇൻസ്പെക്ടറിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ നിർവഹിച്ചു.
കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു മുഖ്യാതിഥിയായിരുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.പി.കെ.ബാബു.അനീഷ് കുന്നപ്പുഴ, ഷാജി ശാന്തി, ശാഖാ വൈസ് പ്രസിഡന്റ് കുമാരി സവിത, വനിതാ സംഘം പ്രസിഡന്റ് ശാന്തകുമാരി, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രോഹിത്, ശാഖാ സെക്രട്ടറി കെ.ജി അശോകൻ എന്നിവർ സംസാരിച്ചു. നിർമ്മാണ ഫണ്ട് കണ്ടെത്തുന്നതിനായി മജീഷ്യൻ സാബ്രാ ജിന്റെ മജിക് ഷോ നടത്തും. ആദ്യ കൂപ്പൻ സുരേന്ദ്രൻ വള്ളിപ്പറമ്പിൽ ഏറ്റുവാങ്ങി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033