വൈദ്യുതാഘാതമേറ്റ് മരണം ; ബാബുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നൽകുമെന്ന് കെഎസ്ഇബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൈദ്യുതാഘാതമേറ്റ് മരിച്ച നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണം സ്വദേശി ബാബുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായധനം പ്രഖ്യാപിച്ച് കെഎസ്ഇബി. 5 ലക്ഷം രൂപ ഉടൻ കൈമാറുമെന്നും കെഎസ്ഇബി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കറ്റ് 65 വയസ്സുകാരനായ ബാബു മരിച്ചത്. വീടിന് സമീപത്തുള്ള സ്ഥലത്ത് പൊട്ടിക്കിടന്ന ലൈനിൽ നിന്നാണ് ഷോക്കേറ്റത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് ദിവസം മുമ്പ് കാറ്റിൽ ലൈൻ പൊട്ടിവീണത് കെഎസ് ഇബി ഓഫീസിൽ അറിയിച്ചിട്ടും ഒരു നടപടിയും എടുത്തില്ലെന്ന് നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു.

കൊലപാതകമാണ് നടന്നതെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നും ബാബുവിന്‍റെ സഹോദരി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ അറിയിച്ചിരുന്നു. അതേ സമയം സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും വീഴ്ച ഉണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി ആവർത്തിച്ചു. വാഴത്തോട്ടത്തിൽ വൈദ്യുതി ലൈൻ പൊട്ടിവീണെന്ന് നിരവധിവട്ടം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ഒരാഴ്ചവരെ തിരിഞ്ഞു നോക്കാത്ത കെഎസ്ഇബി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ കടുത്ത പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും രം​ഗത്തെത്തിയിരുന്നു. നിരവധി വട്ടം പരാതി പറഞ്ഞപ്പോൾ രണ്ട് പേരെത്തി ലൈനിൽ വൈദ്യുതിയുണ്ടോ എന്നുപോലും നോക്കാതെ പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ് സ്ഥലം വിട്ടെന്നും ആയിരുന്നു നാട്ടുകാരുടെ പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...