നാലു വയസുകാരിയായ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച മുത്തച്ഛന് 43 വർഷം കഠിന തടവും 110000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നാലു വയസുകാരിയായ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച മുത്തച്ഛന് 43 വർഷം കഠിന തടവും 110000 രൂപ പിഴയും. പാങ്ങോട് മൂലപ്പേഴ് സ്വദേശിയായ 72 കാരനെയാണ് കോടതി പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിച്ചത്. 2019 ജൂൺ 23 ന് വൈകുന്നേരം ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കുട്ടിയുടെ വീടിന്റെ തൊട്ടടുത്ത വീട്ടിലാണ് അപ്പൂപ്പനും അമ്മൂമ്മയും താമസം. കുട്ടിയെ അന്വേഷിച്ച് അമ്മ ചെന്നപ്പോൾ, കുട്ടിയെ മുത്തച്ഛൻ ലൈംഗികമായി പീഡിപ്പിക്കുന്നത് നേരിട്ട് കാണുകയായിരുന്നു. പിന്നീട് കുളിപ്പിക്കുന്ന സമയത്ത് അമ്മയോട് വിശദമായി കുട്ടി കാര്യങ്ങൾ പറയുകയും ചെയ്തു. തുടർന്നാണ് പാങ്ങോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആകെ 16 സാക്ഷികൾ ഉള്ളതിൽ 15 സാക്ഷികളെയും വിസ്തരിച്ചു. 12 രേഖകളും 4 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സരിത ഷൗക്കത്തലി ഹാജരായി. ലൈസൺ ഓഫിസർ സുനിത സഹായിയായി. അന്നത്തെ പാങ്ങോട് എസ്എച്ച്ഒ സുനീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് കോടതി സ്‌പെഷ്യൽ ജഡ്ജി സുധീഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ അധികൃതരുടെ അനാസ്ഥ : യുവ കര്‍ഷകന്‍റെ കപ്പ കൃഷി വെള്ളം കയറി നശിച്ചു

0
റാന്നി : സ്കൂൾ അധികൃതർ മരം വെട്ടിമാറ്റിയ ശേഷം ബാക്കിവന്ന ഇലകളും...

മഴ മുന്നറിയിപ്പ് കൃത്യമായി നൽകുന്നതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

0
കണ്ണൂർ: സംസ്ഥാനത്തുണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മഴ മുന്നറിയിപ്പ് കൃത്യമായി നൽകുന്നതിൽ വീഴ്ചയുണ്ടായോ...

തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം : വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ

0
തിരുവല്ല : തിരുവല്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമായി തുടരുകയാണെന്ന്...