കോഴഞ്ചേരി : പുല്ലാട് തെങ്ങുംതോട്ടം ദേവീക്ഷേത്ര ഉത്സവത്തിന് ബുധനാഴ്ച തുടക്കമായി. രാവിലെ പതിവ് പൂജകൾക്ക് ശേഷം ആരംഭിച്ച പൊങ്കാല എസ്. മായാലക്ഷ്മി ഉദ്ഘാടനം ചെയ്തു. തുടർന്ന് നാരായണീയ പാരായണം, മുഴുക്കാപ്പ്, ഡോ. നെത്തല്ലൂർ ഹരികൃഷ്ണന്റെ വിദ്യാനന്ദ തീർഥസ്വാമി അനുസ്മരണ പ്രഭാഷണം എന്നിവ നടന്നു. ചടങ്ങുകൾക്ക് പ്രസിഡന്റ് അജയകുമാർ വല്യുഴത്തിൽ, സെക്രട്ടറി ശിവൻ ചുഴികുന്നേൽ, റ്റി.എസ്. സതീഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി. വ്യാഴാഴ്ച രാവിലെ ഏഴിന് ഭുവനേശ്വരി പൂജ, ഭഗവതി പൂജ, 7.30-ന് ക്ഷേത്രത്തിൽ അഷ്ടദ്രവ്യഗണപതിഹോമം,
ഒൻപതിന് പാൽപ്പായസ ഹോമം, ബ്രാഹ്മണി മാതാവിന് പൂജ വിശേഷാൽപൂജയം കലശപൂജയും, 10-ന് കലശാഭിഷേകം, 10.30-ന് പ്രസന്നപൂജ, 11.15-ന് സർപ്പക്കാവിൽ കലശാഭിഷേകം, 12-ന് സർപ്പക്കാവിൽ നൂറുംപാലും, ഒന്നിന് സമൂഹസദ്യ, വൈകീട്ട് 5.15-ന് ലളിതാസഹസ്രനാമാർച്ചന, ഏഴിന് ഭഗവതീസേവ, 7.30-ന് അത്താഴപൂജ, 7.45-ന് തിരുവാതിര, ഒൻപതിന് കുരുതി, 9.30-ന് പടയണി എന്നിവയും നടക്കും.