കൊച്ചി: നടി ആക്രമണ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഇന്ന് വിചാരണക്കോടതിയില്‍ ജാമ്യ അപേക്ഷ നല്‍കും. വിചാരണ കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ സുനിയുടെ അപേക്ഷ പരിഗണിച്ചേക്കും. കോടതി ജാമ്യ വ്യവസ്ഥകള്‍ നിശ്ചയിക്കുന്നതോടെ പള്‍സര്‍ സുനിക്ക് പുറത്തിറങ്ങാന്‍ കഴിയും. പള്‍സര്‍ സുനിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണ കോടതിയില്‍ സുനിയെ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്നാണ് നിര്‍ദേശിച്ചത്. ഇതിന്റെ ഭാഗമായി ആണ് ഇന്ന് വിചാരണ കോടതിയില്‍ പള്‍സര്‍ സുനി അപേക്ഷ നല്‍കുന്നത്. വിചാരണ കോടതിയാണ് ജാമ്യ ഉപാധികള്‍ നിശ്ചയിക്കുക. അതിനാല്‍ കര്‍ശന ഉപാധികള്‍ക്കായി സര്‍ക്കാരിന്റെ വാദമുമുണ്ടാകും. സുനി നിലവില്‍ എറണാകുളം സബ്ജയിലില്‍ റിമാന്‍ഡിലാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























