പത്തനംതിട്ട : അടൂര്‍ നഗരസഭയിലെ 28 വാര്‍ഡുകളിലും പള്‍സ് ഓക്‌സീമീറ്റര്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പള്‍സ് ഓക്‌സീമീറ്റര്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം നിയുക്ത ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ഓരോ കൗണ്‍സിലര്‍മാര്‍ക്കും മൂന്നു പള്‍സ് ഓക്‌സീ മീറ്ററുകള്‍ വീതമാണ് നല്‍കിയത്. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ക്ക് ആശാവര്‍ക്കര്‍ മുഖേന പരിശോധന നടത്തുന്നതിനായാണ് ഇവ ഉപയോഗിക്കുക.
നഗരസഭാ ചെയര്‍മാന്‍ ഡി.സജി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യ റജി മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മിറ്റി ഭാരവാഹികള്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ അഡ്വ.ഷാജഹാന്‍, ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.