ശൂരനാട്: ചക്കുവള്ളിയിൽ തയ്യാറാക്കിയിട്ടുള്ള പോളിയോ വിതരണ ബൂത്തിൽ രാവിലെ തന്നെ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. അഞ്ചുവയസ്സു വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും പോളിയോ രോഗത്തിനെതിരായ തുള്ളിമരുന്ന് ഈ ദിവസം തന്നെ നൽകുകയാണ് ബൂത്ത് പ്രവർത്തകരുടെ ലക്ഷ്യം. കഴിഞ്ഞ ദിവസങ്ങളിൽ ഭവന സന്ദര്‍ശനത്തിനത്തിലൂടെ ജനങ്ങളെ പോളിയോ ബൂത്തിലേയ്ക്ക് ഇതിന്റെ പ്രവർത്തകർ ക്ഷണിച്ചിരുന്നു. പ്രചരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തി. പൾസ് പോളിയോ തുള്ളിമരുന്ന് നല്കുന്നതിൽ നിന്ന് ആരും മാറിനിൽക്കരുതെന്ന നിർദ്ദേശം പ്രദേശത്ത് ശക്തമായ രീതിയിൽ നല്കിയിട്ടുണ്ട്.
പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം തുടങ്ങി
RECENT NEWS
Advertisment