കോന്നി : പോളിയോ മുക്ത ലോകത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കോന്നി താലൂക്ക് ആശുപത്രിയില്‍ പള്‍സ് പോളിയോ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അയല്‍രാജ്യങ്ങളില്‍ പോളിയോ രോഗം നിലനില്‍ക്കുന്നതിനാല്‍ നമുക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുണ്ട്. ഭാരതത്തെ 2014ല്‍ തന്നെ പോളിയോ മുക്തമാക്കാന്‍ നമുക്ക് കഴിഞ്ഞിരുന്നെന്നും എംഎല്‍എ പറഞ്ഞു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ എല്‍ ഷീജ മുഖ്യ പ്രഭാഷണം നടത്തി. എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍ പോളിയോ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം ബിനിലാല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റോജി എബ്രഹാം, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സന്തോഷ് കുമാര്‍, മാസ് മീഡിയ ഓഫീസര്‍മാരായ ടി കെ അശോക് കുമാര്‍, സുനില്‍ കുമാര്‍, എംസിഎച്ച് ഓഫീസര്‍ ഉഷ ദേവി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.വി സാജന്‍, വ്യാപാരി വ്യവസായി സമിതി അംഗങ്ങളായ മാണിക്യം കോന്നി, തോമസ് കാലായില്‍, ടി. രാജഗോപാല്‍, ഡി അനില്‍കുമാര്‍, കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രേസ് മറിയം ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.