പുല്‍വാമ ഭീകരാക്രമണത്തില്‍ 23 കാരിയായ യുവതി നിര്‍ണായക പങ്കുവഹിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ 23 കാരിയായ യുവതി നിര്‍ണായക പങ്കുവഹിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി. ഇന്‍ഷാ ജാന്‍ എന്ന യുവതിയാണ് ആക്രമണത്തിനായി ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സഹായിച്ചത്. ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍ ഉമര്‍ ഫാറൂഖുമായി ഇന്‍ഷാ ജാന്‍ നിരവധി തവണ ഫോണിലൂടെയും മറ്റു സോഷ്യല്‍ മീഡിയ ഫ്ലാറ്റ്‌ഫോമിലൂടെയും ബന്ധപ്പെട്ടിട്ടുളളതായും എന്‍.ഐ.എ പറയുന്നു.

ഇന്‍ഷയുടെ പിതാവിനു അവരുടെ ഭീകരവാദ ബന്ധം അറിയാമായിരുന്നതായി എന്‍.ഐ.എ പറയുന്നു. ഭീകരവാദികള്‍ക്ക് താമസം ഭക്ഷണം തുടങ്ങി ആക്രമണത്തിന് വേണ്ട എല്ലാ സഹായവും ചെയ്തത് ഇവരാണെന്നും പറയപ്പെടുന്നു. 2018-19 വര്‍ഷങ്ങളില്‍ ഭീകരവാദികള്‍ ഇവരുടെ വീട്ടില്‍ ദിവസങ്ങളോളം താമസിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ത്യന്‍ സേനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച്‌ വിവരങ്ങള്‍ ഇന്‍ഷാ ഭീകരര്‍ക്ക് കെെമാറിയിരുന്നു.

തുടര്‍ന്നാണ് സേനാംഗങ്ങള്‍ക്ക് നേരം ഭീകരവാദികള്‍ ആക്രമണം നടത്തിയത്. യുവതി ഉമര്‍ ഫാറൂഖുമായി നടത്തിയ വാട്‌സാപ്പ് സന്ദേശങ്ങള്‍ വീണ്ടെടുത്തു. ഇത് ഇവര്‍ തമ്മിലുളള ബന്ധത്തിന് തെളിവാണെന്നും കുറ്റപത്രത്തില്‍ അത് പരാമര്‍ശിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്ഷ്-ഇ-മുഹമ്മദ് പുറത്തു വിട്ട വീഡിയോ ചിത്രീകരിച്ചത് ഇന്‍ഷായുടെ വീട്ടില്‍ വെച്ചാണെന്നും എന്‍.ഐ.എ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...