ഇന്ധന വിലക്കുറവ് ; ലക്ഷങ്ങളുടെ നഷ്ടമെന്ന് പമ്പുടമകൾ – മുൻകൂറായി നികുതി അടച്ചത് തിരിച്ചടിയായി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഇന്ധനവിലയുടെ എക്സൈസ് ഡ്യൂട്ടി മുന്നറിയിപ്പില്ലാതെ കുറച്ചതോടെ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി സംസ്ഥാനത്തെ പെട്രോൾ പമ്പുടമകൾ. നികുതി നേരത്തെയടച്ച് സ്റ്റോക്കെടുത്തതോടെയാണ് പമ്പുടമകൾ വെട്ടിലായത്. കേന്ദ്രസർക്കാർ ഇടപെട്ട് നഷ്ടം നികത്തണമെന്നാണ് ഇവരുടെ ആവശ്യം സാധാരണക്കാരന് ആശ്വാസമാകുന്ന കേന്ദ്രത്തിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും മുന്നറിയിപ്പില്ലാതെയുള്ള തീരുമാനം നഷ്ടമുണ്ടാക്കിയെന്നാണ് പമ്പുടമകളുടെ വാദം.

അവധി ദിവസങ്ങൾ കണക്കിലെടുത്ത് കൂടുൽ സ്റ്റോക്ക് സൂക്ഷിക്കുന്ന പതിവുണ്ട്. ഇത്തരത്തിൽ നേരത്തെ പണമടച്ച് സ്റ്റോക്ക് എടുത്തതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് പമ്പുടമകൾ പറയുന്നു. കഴിഞ്ഞ ദീപാവലി സമയത്തും അഞ്ച് ദിവസത്തേക്കുള്ള സ്റ്റോക്ക് കരുതിയിരുന്നു. അന്ന് എക്സൈസ് ഡ്യൂട്ടി കുറച്ചത് കോടികളുടെ നഷ്ടമാണുണ്ടാക്കിയത്. നികുതി ഘട്ടം ഘട്ടമായി കുറയ്ക്കണമായിരുന്നു എന്നാണ് പമ്പുടമകൾ പറയുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ധന വില പല മടങ്ങ് വർധിച്ചെങ്കിലും തങ്ങൾക്ക് കിട്ടുന്ന കമ്മീഷൻ അവസാനമായി വർധിപ്പിച്ചത് 2017 ൽ ആണെന്നു പമ്പുടമകൾ ചൂണ്ടിക്കാട്ടുന്നു. അടുത്ത സ്റ്റോക്കെടുക്കുമ്പോൾ ഇത്തവണ തങ്ങൾക്കുണ്ടായ നഷ്ടം കുറച്ച് പണം നൽകാൻ അനുവദിക്കണം എന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രിക്കും പമ്പുടമകൾ കത്തയച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...