വെച്ചൂച്ചിറ ജല വിതരണ പദ്ധതിയുടെ പെരുന്തേനരുവിയിലെ പമ്പിങ് പുനരാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: വെച്ചൂച്ചിറ ജല വിതരണ പദ്ധതിയുടെ പെരുന്തേനരുവിയില്‍ പമ്പിങ് പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം സ്റ്റാര്‍ട്ടര്‍ തകരാര്‍ പരിഹരിച്ചതോടാണ് പമ്പിംങ് ആരംഭിച്ചത്. പമ്പിംങ് തടസ്സപ്പെട്ടിട്ട് രണ്ടു ദിവസമായിട്ടും പരിഹാരം കാണാതെ അധികൃതരുടെ നിലപാടില്‍ പ്രതിഷേധം കനത്തതിന് പിന്നാലെയാണ് പമ്പിംങ് പുനരാരംഭിച്ചത്. കടുത്ത വേനലില്‍ ജലക്ഷാമം രൂക്ഷമായിരിക്കുന്ന സമയത്ത് പമ്പിംങ് മുടങ്ങിയത് വലിയ ജനരോക്ഷം വരുത്തിവെച്ചിരുന്നു. മോട്ടോര്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന പാനല്‍ ബോര്‍ഡിലെ കോണ്‍ട്രാക്റ്റ് തകരാറായിരുന്നു പമ്പിംങ് മുടങ്ങാന്‍ കാരണം. പമ്പാനദിയിലെ പെരുന്തേനരുവിയിൽ നിർമിച്ചിട്ടുള്ള കിണറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ആശ്രമം പ്ലാന്റിൽ ശുദ്ധീകരിച്ച് വിതരണം നടത്തുന്ന പദ്ധതിയാണിത്. പ്ലാവേലിനിരവ്, തലമുട്ടിയാനിപ്പാറ, കുംഭിത്തോട്, കുന്നം, അച്ചടിപ്പാറ എന്നിവിടങ്ങളിലാണ് പദ്ധതിക്കായി സംഭരണികൾ പണിതിട്ടുള്ളത്. റോഡ് പണിക്കിടെ പൈപ്പുകൾ പൊട്ടിയതു മൂലം പദ്ധതിയുടെ ഭാഗമായ കുംഭിത്തോട്, കുന്നം, അച്ചടിപ്പാറ സംഭരണികളില്‍ രണ്ടു വർഷത്തോളമായി ജല വിതരണം മുടങ്ങിയിരുന്നു. ഇവിടങ്ങളില്‍ ഇപ്പോള്‍ ഭാഗികമായി ജല വിതരണം നടക്കുന്നുണ്ട്. പമ്പിംങ് തടസപ്പെടുന്നതു മൂലം നവോദയ, പോളി ടെക്നിക് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനും കൂടിയാണ് തിരക്കിട്ട് പുനരുദ്ധാരണം നടത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് : വിജിലൻസ് എസ്പി ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും

0
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ എസ്എൻഡിപി...

മോദിക്ക് ഇപ്പോള്‍ ഉറക്കമില്ലാ രാത്രികള്‍ ; വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്നതല്ല രാജ്യത്തിന്റെ വിദേശനയം :...

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇപ്പോള്‍ രാത്രി ഉറക്കമില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ...

സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർക്ക് ; സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം....

ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍...