പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മാണം : പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് തീരുമാനം

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള പരാതികളും ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി. എംഎല്‍എയുടെ നിര്‍ദേശ പ്രകാരം കെഎസ്ടിപി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും കണ്‍സള്‍ട്ടന്‍സിയും നിര്‍മാണകമ്പനിയായ ഇകെകെയുടെ അധികൃതരും യോഗത്തില്‍ പങ്കെടുത്തു.

റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പൈപ്പുകള്‍ തകരാറിലായതിനെ തുടര്‍ന്ന് ഇട്ടിയപ്പാറ, പെരുമ്പുഴ, ഐത്തല, മാമുക്ക് ഭാഗങ്ങളില്‍ ജലവിതരണം മുടങ്ങിയിട്ട് ആറു മാസത്തോളമായി. എട്ട് ദിവസത്തിനകം പണികള്‍ പൂര്‍ത്തീകരിച്ച് ജലവിതരണം സാധ്യമാക്കാന്‍ അധികൃതര്‍ക്ക് എംഎല്‍എ കര്‍ശന നിര്‍ദേശം നല്‍കി. ബ്ലോക്ക് പടി മുതല്‍ ചെത്തോംകര വരെയുള്ള റോഡ് നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കാനും എംഎല്‍എ ആവശ്യപ്പെട്ടു. അധികൃതര്‍ നാലു മാസം ഇതിനായി ആവശ്യപ്പെട്ടെങ്കിലും രണ്ട് മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കണമെന്ന് യോഗത്തില്‍ തീരുമാനമായി. ഓണത്തിന് മുമ്പേ ഈ ഭാഗങ്ങള്‍ സഞ്ചാരയോഗ്യമാകും.

കയ്യേറ്റം നടന്ന ഭാഗങ്ങളില്‍ റീ സര്‍വേ നടത്താന്‍ കളക്ടറോട് എംഎല്‍എ ആവശ്യപ്പെട്ടു. ബസ് ബേകളുടെ എണ്ണം തിട്ടപ്പെടുത്തുക, റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡിന് ഇരുവശത്തും താമസിക്കുന്നവരുടെ പരാതികള്‍ അടിയന്തിരമായി പരിഹരിക്കുക, റാന്നി വൈക്കം സ്‌കൂളിലേക്ക് കലുങ്കിലുടെയുള്ള വെള്ളമൊഴുക്ക് പരിഹരിക്കുക, ഇട്ടിയപ്പാറയിലും വലിയപറമ്പില്‍പടിയിലും ഓട ഉയര്‍ത്തി നിര്‍മിച്ചിരിക്കുന്നത് മൂലം വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, ചെത്തോംകര തോടിന്റെ വീതി വര്‍ധിപ്പിക്കുക. 33 കെവി വൈദ്യുത ലൈന്‍ അറ്റകുറ്റപ്പണി നടത്തുക, സര്‍ക്കാര്‍ വിലക്കെടുത്ത മൊത്തം ഭൂമിയും റോഡിനായി പ്രയോജനപ്പെടുത്തുക തുടങ്ങിയ പ്രധാന തീരുമാനങ്ങള്‍ യോഗത്തില്‍ എടുത്തു.

റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സിയും കെഎസ്ടിപി അധികൃതരും കാട്ടുന്ന ഉദാസീനത എംഎല്‍എ തുറന്നു കാട്ടി. നിര്‍മാണ കമ്പനി അവരുടെ താല്‍പര്യത്തിന് അനുസരിച്ചാണ് നിര്‍മാണം നടത്തുന്നത്. അത്തരത്തില്‍ മുമ്പോട്ടു പോകാന്‍ ആകില്ലെന്ന് എംഎല്‍എ കര്‍ശനമായി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....