ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സ്വകാര്യ ഏജന്‍സികളെ സഹായിക്കാനായി രോഗികളെ ചൂഷണം ചെയ്യുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍: പുനലൂര്‍ താലൂക്കാശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സ്വകാര്യ ഏജന്‍സികളെ സഹായിക്കാനായി രോഗികളെ ചൂഷണം ചെയ്യുന്നതായി പരാതി. മണിയാര്‍ സ്വദേശിയും ലോറി ഡ്രൈവറുമായ സന്തോഷിന് ജോലിസ്ഥലമായ കഴുതുരുട്ടിയിലായിരിക്കെ ചൊവ്വാഴ്ച നെഞ്ചുവേദന ഉണ്ടായി. ഒപ്പമുണ്ടായിരുന്നവര്‍ ഉടനെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചു. ഡ്യൂട്ടി ഡോക്ടര്‍ അടിയന്തര ചികിത്സക്കുശേഷം ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു.

ചില പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് താലൂക്കാശുപത്രിയിലുള്ള ആംബുലന്‍സ് ഡ്രൈവറെ ഓട്ടത്തിനായി വിളിച്ചു. ഈ ഡ്രൈവര്‍ വിസമ്മതിച്ച്‌ പുറത്തുള്ള സ്വകാര്യ ആംബുലന്‍സ് ആംബുലന്‍സ് വിളിക്കാന്‍ നിര്‍ദേശിച്ചു. ഈ സമയത്ത് താലൂക്കാശുപത്രിയില്‍ രണ്ട് ആംബുലന്‍സ് ഉണ്ടായിരിക്കെയാണ് സ്വകാര്യ സര്‍വ്വീസിനെ സഹായിക്കാന്‍ ഇവര്‍ ഓട്ടം പോകാന്‍ തയ്യാറാകാതിരുന്നതെന്നാണ് ആക്ഷേപം.

ഇതിനെതിരെ ആരോഗ്യവകുപ്പ് ഉന്നത അധികൃതര്‍ക്കും മനുഷ്യാവകാശ കമീഷനും പരാതി നല്‍കുമെന്ന്​ ആര്‍.വൈ.എഫ് പുനലൂര്‍ മണ്ഡലം സെക്രട്ടറി ആര്‍. വിബ്ജിയോര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...