പുനലൂർ മൂവാറ്റുപുഴ റോഡിന്റെ നിർമ്മാണത്തിലെ അപാകത പരിഹരിക്കണം : സി പി ഐ

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ റോഡിന്റെ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി പി ആർ ഗോപിനാഥൻ ആവശ്യപ്പെട്ടു. പുനലൂർ മൂവാറ്റുപുഴ റോഡിന്റെ എലിയറക്കൽ മുതൽ മാമൂട് വരെ കോന്നി ടൗൺ ഉൾപ്പെടെ കെ എസ് റ്റി പി ഏറ്റെടുത്ത ഭൂമി പൂർണ്ണമായി റോഡിനായി ഉപയോഗപ്പെടുത്തണം. കെ എസ് റ്റി പി യും കരാർ കമ്പനിയും സ്വാധീനക്കാരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണം.

സംസ്ഥാന ഗവർമെന്റും ജില്ലാ ഭരണ കൂടവും അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണം. കുമ്പഴ മുതൽ കലഞ്ഞൂർ വരെ റോഡ് നിർമ്മാണത്തിൽ ഗുണനിലവാരം ഇല്ലാത്തതും അന്വേഷിക്കണം. കെ എസ് റ്റി പി ഉന്നത ഉദ്യോഗസ്ഥരുടെ ഗൗരവ തരമായ അനാസ്ഥയും അന്വേഷിക്കണം. ഭൂരിഭാഗത്തെയും റോഡിന്റെ വീതി ഇല്ലായ്മയും നിലവിൽ ഉള്ള വീതിയിൽ തന്നെ റോഡ്ഡ് നിർമ്മാണ പ്രവർത്തനം നടത്തുന്നത് അഴിമതി ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

റോഡ് നിർമ്മാണത്തിന്റെ മറവിൽ ലക്ഷ കണക്കിന് രൂപയുടെ മണ്ണുകടത്ത് മണ്ണ് മാഫിയയുടെ നേതൃത്വത്തിൽ നടക്കുന്നത് സംബന്ധിച്ച് റവന്യു ജിയോളജി വകുപ്പുകളും അന്വേഷണം നടത്തണം. റോഡ് നിർമ്മാണത്തിന്റെ മറവിൽ നടക്കുന്ന നിലം നികത്തൽ കൂടൽ മുതൽ വകയാർ വരെയുള്ള സ്ഥലങ്ങളിൽ നടക്കുന്നത് സംബന്ധിച്ചും അന്വേഷിക്കണം. അന്വേഷണം നടന്നില്ലായെങ്കിൽ സി പി ഐ യുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി പി ആർ ഗോപിനാഥൻ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...