അറിവും ആത്മവിശ്വാസവും ഒത്തുചേരുമ്പോഴാണ് വിദ്യാർഥികൾക്ക് ജീവിതവിജയം നേടാൻ കഴിയുന്നത് ; അഡ്വ. ജിതേഷ്ജി

For full experience, Download our mobile application:
Get it on Google Play

കോന്നി : അറിവും ആത്മവിശ്വാസവും ഒത്തുചേരുമ്പോഴാണ് വിദ്യാർഥികൾക്ക് ജീവിതവിജയം നേടാൻ കഴിയുന്നതെന്ന് സ്പീഡ് കാർട്ടുണിസ്റ്റും മോട്ടിവേഷൻ സ്പീക്കറുമായ അഡ്വ. ജിതേഷ്ജി പറഞ്ഞു. കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിൽ വിദ്യാർഥികൾക്കായി നടത്തിയ ആനുവൽ റിട്രീറ്റ് 2022 ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ഒന്നാമതെത്താൻ വിദ്യാർഥികൾക്ക് കഴിഞ്ഞാൽ മാത്രമേ ജീവിതവിജയം നേടാൻ കഴിയു. ഇംഗ്ലീഷ് ഭാഷയിലും പൊതുവിജ്ഞാനത്തിലും അറിവുനേടിയാൽ മത്സരപരീക്ഷകളിൽ ഒന്നാമതെത്താൻ കഴിയും. വിദ്യാർഥികളുടെയും മുതിർന്നവരുടെയും അറിവുകൾ വ്യത്യസ്‍തമാണ് താത്പര്യമുള്ള വിഷയങ്ങളിലാണ് അവരവരുടെ അറിവുകൾ വർധിക്കുന്നത്. അറിവ് മാത്രമുണ്ടായാൽ ആത്മവിശ്വാസമില്ലങ്കിൽ ജീവിത വിജയം നേടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളായി ഓൺലൈനിലും വീടുകളിലുമായി ഒതുങ്ങിയ വിദ്യാർഥികൾക്ക് സമൂഹവുമായി കൂടുതൽ അടുത്തിടപഴകാനുള്ള അവസരങ്ങൾ ഇല്ലാതാവുന്ന ഇക്കാലത്ത് വിദ്യാർഥികളുടെ വക്തിത്വ വികസനത്തിന് കൂടുതൽ പ്രജോദനമാണ് ഇത്തരം പ്രോഗ്രാമുകളെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സ്കൂൾ മാനേജരും എസ്. എൻ.ഡി.പി യോഗം പത്തനംതിട്ട യുണിയൻ പ്രസിഡന്റുമായ കെ.പത്മകുമാർ പറഞ്ഞു.

മോട്ടിവേഷൻ സ്‌പീക്കറും പരിശീലകനുമായ അജി വർഗീസ് ബത്തേരി ക്‌ളാസ് നയിച്ചു. സ്കൂൾ സെക്രട്ടറി സി.എൻ. വിക്രമൻ, സ്കൂൾ എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളായ ടി.പി. സുന്ദരേശൻ, കെ.ആർ. സലീലനാഥ്, സുരേഷ് ചിറ്റിലക്കാട്, പ്രിൻസിപ്പാൾ സിന്ധു പവിത്രൻ, വൈസ് പ്രിൻസിപ്പാൾ ദിവ്യ സദാശിവൻ, പി.ടി.എ പ്രസിഡന്റ് ബെന്നി വർഗീസ്, സ്റ്റാഫ് സെക്രട്ടറി ബിന്ദു.പി, പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രുതി കെ. സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...