Friday, April 19, 2024 9:05 pm

പുനലൂര്‍ – മൂവാറ്റുപുഴ പാത നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ ; നിര്‍മാണകമ്പനിക്കെതിരെ ശകാരവുമായി ജനീഷ്‌കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കോന്നി : താലൂക്ക് വികസനസമിതി യോഗത്തില്‍ ഏറെ ചര്‍ച്ചയായത് പുനലൂര്‍ – മൂവാറ്റുപുഴ പാത നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍. ഉയരുന്ന പരാതികള്‍ക്ക് പരിഹാരം കാണാന്‍ നിര്‍മാണ കമ്പനി തയാറാകാത്തതില്‍ കോന്നി താലൂക്ക് വികസന സമിതിയില്‍ പൊട്ടിത്തെറിച്ച്‌ കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ. കെ.എസ്.ടി.പിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി പരാതിയാണ് ഉയരുന്നതെന്നും കരാറുകാര്‍ പ്രശ്നം പരിഹരിക്കാതെ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും എം.എല്‍.എ കുറ്റപ്പെടുത്തി.

Lok Sabha Elections 2024 - Kerala

കോന്നി സെന്‍ട്രല്‍ ജങ്ഷനില്‍ കലുങ്കിന്റെ നിര്‍മാണം നീളുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ക്കാവുന്ന ജോലികള്‍ മാസങ്ങളായി ഇഴഞ്ഞ് നീങ്ങുകയാണെന്നും വികസന സമിതിയില്‍ പരാതി ഉയര്‍ന്നു. പൂങ്കാവ് റോഡിലെ ഭൂമി കൈയേറ്റവും മുഖ്യ ചര്‍ച്ചയായി. കലഞ്ഞൂരില്‍നിന്നും കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണമെന്ന് കഴിഞ്ഞ വികസന സമിതിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇത് ഉടന്‍ ആരംഭിക്കും. കിഫ്‌ബി ഫണ്ട് ഉപയോഗിച്ച്‌ നിര്‍മിച്ച കോന്നി ഗവ.സ്കൂളിലെ കെട്ടിടത്തിന് പഞ്ചായത്ത്‌ പെര്‍മിറ്റ് ഉടന്‍ നല്‍കും. തണ്ണിത്തോട് പഞ്ചായത്തിലെ കെ.എസ്.ആര്‍.ടി.സി സര്‍വിസ് പുനരാരംഭിക്കണമെന്ന് തണ്ണിത്തോട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ആവശ്യപ്പെട്ടു.

കോടികള്‍ ചെലവഴിച്ച്‌ നിര്‍മിക്കുന്ന കോന്നി താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണത്തില്‍ കട്ടയായ സിമന്റ് പൊടിച്ച്‌ മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യാന്‍ ഉപയോഗിച്ചതായി കോന്നി താലൂക്ക് വികസന സമിതിയില്‍ പരാതി. വിഷയം കോന്നി പഞ്ചായത്ത്‌ പ്രസിഡന്റ് സുലേഖ വി നായര്‍ ദൃശ്യങ്ങള്‍ സഹിതം സമിതിയില്‍ സമര്‍പ്പിച്ചതോടെ കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി താക്കീത് നല്‍കി. വലിയ സിമന്റ് കട്ടകള്‍ പൊട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോന്നി താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണം സംബന്ധിച്ച്‌ നിരവധി പരാതികള്‍ മുമ്ബും ഉയര്‍ന്നിട്ടുണ്ട്.

പുനലൂര്‍ – മൂവാറ്റുപുഴ പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഇടറോഡുകളില്‍ തടസ്സം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. എം.എല്‍.എയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കോന്നി തഹല്‍സില്‍ദാര്‍ ഇന്‍ചാര്‍ജ് സുദീപ്, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സി-വിജില്‍ : ജില്ലയില്‍ ലഭിച്ചത് 8631 പരാതികള്‍ ; 8471 പരിഹാരം

0
പത്തനംതിട്ട : സി-വിജിലിലൂടെ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 8631 പരാതികള്‍. ഇതില്‍...

തമിഴ്നാട്, കര്‍ണാടക വോട്ടര്‍മാര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി

0
തിരുവനന്തപുരം : കേരളത്തില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന തമിഴ്നാട്ടിലെയും കര്‍ണാടകയിലേയും...

വിഎഫ്സി പ്രവര്‍ത്തനം നാളെ (20) അവസാനിക്കും

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പ് ജോലികളില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന്...

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? അറിയാം… ഹെല്‍പ്പ്‌ലൈന്‍ ആപ്പ് വഴി…

0
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഒറ്റക്ലിക്കില്‍ വിരല്‍തുമ്പില്‍ എത്തിക്കാന്‍ വോട്ടര്‍...