പുനർജനി പദ്ധതി: വി ഡി സതീശനെതിരായ പ്രചാരണം മറികടക്കാൻ യു.ഡി.എഫ്‌

For full experience, Download our mobile application:
Get it on Google Play

പറവൂര്‍: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനതിരെ എൽ.ഡി.എഫ് നടത്തുന്ന പ്രചാരണം മറികടക്കാൻ യു.ഡി.എഫ് രംഗത്ത്. പറവൂരിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിയാണ് പങ്കെടുത്തത്. സതീശനെതിരെ ആസൂത്രിത ഭരണകൂട വേട്ടയാണ് നടക്കുന്നതെന്ന് കെ.എം ഷാജി പറഞ്ഞു. പ്രളയ പുനരധിവാസത്തിനായുള്ള പുനർജനി പദ്ധതിക്കായി പണം പിരിച്ച് വഞ്ചന നടത്തിയെന്ന് ആരോപിച്ച് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും വ്യാപക പ്രചാരണമാണ് നടത്തുന്നത്. വി.ഡി സതീശൻ്റെ മണ്ഡലമായ പറവൂരിൽ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചാണ് ഡി.വൈ.എഫ്.ഐ നിരന്തരം സമരം നടത്തുന്നത്.

ഇതിനെ നേരിടാൻ കോൺഗ്രസ് പൊതുയോഗങ്ങൾ നടത്തിയതിന് പിറകെയാണ് യു.ഡി.എഫും രംഗത്തുവന്നത്. യു.ഡി.എഫിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തിൽ പങ്കെടുത്ത കെ.എം ഷാജി ഭരണകൂട വേട്ടയാണ് സതീശനെതിരെ നടക്കുന്നതെന്ന് ആരോപിച്ചു. ഏക സിവിൽ കോഡ് സെമിനാറിലേക്കുള്ള ക്ഷണം ലീഗ് തള്ളിയത് സിപിഎമ്മിന് ആത്മാർത്ഥത ഇല്ലാത്തതുകൊണ്ടാണെന്നും കെ.എം ഷാജി പറഞ്ഞു. സതീശനെതിരായ ആരോപണങ്ങൾ ചെറുക്കാനുള്ള രാഷ്ട്രീയ വിശദീകരണം യോഗങ്ങൾ മണ്ഡലം കമ്മിറ്റികളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...