ചെട്ടികുളങ്ങര പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ പുഞ്ചക്കൊയ്‌ത്ത്‌ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ചെട്ടികുളങ്ങര : ചെട്ടികുളങ്ങര പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ പുഞ്ചക്കൊയ്‌ത്ത്‌ തുടങ്ങി. മരത്തേരി പാടം, ഉള്ളിട്ടപുഞ്ച, പടുകാൽ പാടം, വലിയ പെരുമ്പുഴ പുഞ്ച എന്നിങ്ങനെ നാലു പാടശേഖരങ്ങളിലായി ചെട്ടികുളങ്ങര പഞ്ചായത്ത് പ്രദേശത്ത് 400 ഏക്കറോളം പുഞ്ചക്കൃഷിയാണ് ഉണ്ടായിരുന്നത്. ഇതിൽ ജ്യോതിവിത്ത് ഉപയോഗിച്ച പാടങ്ങളിൽ കൊയ്‌ത്ത്‌ ഏറക്കുറെ പൂർത്തിയായപ്പോൾ ഉമ വിത്ത് വിതച്ച പാടങ്ങളിൽ കൊയ്‌ത്ത്‌ തുടങ്ങുന്നതേയുള്ളു. കൊയ്ത്തുകഴിയുന്നപാടെ നെല്ലുസംഭരണം നടക്കുന്നുണ്ടെങ്കിലും വിളവ് നന്നേ കുറഞ്ഞത് കർഷകരെ നിരാശയിലാക്കിയിട്ടുണ്ട്. കഠിനമായ ചൂടും വരിനെല്ലും വേനൽമഴയത്ത് നെല്ലുവീണു കിളിർത്തതും വിളവ് കുറയാനുള്ള കാരണങ്ങളാണ്.

പാടങ്ങളിലെ വെള്ളക്കെട്ടുമൂലം ഇക്കുറി ഏറെ വൈകിയാണ് പുഞ്ചക്കൃഷിയാരംഭിച്ചത്. ഡിസംബർ അവസാനം വിതച്ച പാടങ്ങളിൽ ജനുവരി ആദ്യം പെയ്തമഴയിൽ ഞാറു നശിച്ചുപോകുകയും വീണ്ടും വിതയ്ക്കുകയും വേണ്ടിവന്നു. ജലനിർഗമനമാർഗങ്ങൾ കുറവായതിനാൽ പാടത്തെ വെള്ളംവറ്റിച്ചു കൃഷിയിറക്കാൻ ഏറെദിവസം മോട്ടോർ അടിക്കേണ്ടിയുംവന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികൾമൂലം കർഷകർക്ക് ഇക്കുറി കൃഷിച്ചെലവ് ഏറെ വർധിച്ചിരുന്നു. ഇതിനിടെ കടുത്ത വേനൽമൂലം കതിരുകൾക്കു വലിപ്പമില്ലാതെവന്നതും നെല്ലിനൊപ്പം വരിനെല്ലുവളർന്നതും കർഷകർക്ക് തിരിച്ചടിയായി. ഏപ്രിൽമാസം ആദ്യംമുതൽ ഇടവിട്ടുപെയ്യുന്ന വേനൽമഴയിൽ പലഭാഗത്തും നെല്ല് വീണു കിളിർത്തതും വിനയായി. പല പാടങ്ങളിലും മോട്ടോർ ഉപയോഗിച്ചു വെള്ളംവറ്റിച്ചാണ് കൊയ്‌ത്ത് യന്ത്രം ഇറക്കിയത്. കൃഷിച്ചെലവ് വർധിച്ചതും വിളവ് കുറഞ്ഞതും കർഷകരെ കടുത്ത സാമ്പത്തികബാധ്യതയിലാക്കുമെന്ന് ഉറപ്പാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിൽ ​ഗവർണർ നേരിട്ട് ഭരണം തുടങ്ങിയിരിക്കു​കയാണെന്നും ആർഎസ്എസ് അജണ്ട കേരളത്തിൽ നടപ്പിലാക്കി തുടങ്ങിയെന്നും വി...

0
തിരുവനന്തപുരം: കേരളത്തിൽ ​ഗവർണർ നേരിട്ട് ഭരണം തുടങ്ങിയിരിക്കു​കയാണെന്നും ആർഎസ്എസ് അജണ്ട കേരളത്തിൽ...

ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; പ്രതി കുറ്റം സമ്മതിച്ചു

0
ഗവി : ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം...

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ വിവാദം കനക്കുന്നു

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ...

‘പ്രിയദർശിനി പദ്ധതി തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പൂർത്തീകരണം’ ; ഹൈക്കോടതി

0
കൊച്ചി : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമായി യുഡിഎഫ്...