പൂനെയില്‍ സാനിറ്റൈസര്‍ നിര്‍മ്മാണകേന്ദ്രത്തില്‍ വന്‍ അഗ്നിബാധ ; 14 മരണം

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയിലെ പൂനെയില്‍ സാനിറ്റൈസര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ വന്‍ അഗ്നിബാധ. സംഭവത്തില്‍ 14 തൊഴിലാളികള്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്.

പൂനെയിലെ എസ്‌വിഎസ് അക്വാ ടെക്‌നോളജീസിന്റെ രാസനിര്‍മ്മാണ വ്യവസായശാലയിലാണ് അപകടം. നിലവില്‍ സാനിറ്റൈസര്‍ ഉല്‍പാദനം നടക്കുന്ന കേന്ദ്രത്തില്‍ വൈകിട്ടാണ് വന്‍ തീപിടുത്തമുണ്ടായത്. സംഭവം അറിഞ്ഞയുടന്‍ ആറ് ഫയര്‍ എന്‍ജിനുകളടക്കം അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തകരുമെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

സംഭവസമയത്ത് 37 തൊഴിലാളികള്‍ വ്യവസായശാലയ്ക്കകത്തുണ്ടായിരുന്നതായി അധികൃതര്‍ പറയുന്നു. 20 പേരെ രക്ഷിച്ചിട്ടുണ്ട്. 14 പേരുടെ മൃതദേഹങ്ങള്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. ഏതാനും പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...