കൊല്ലം : പരാതി അന്വേഷിക്കാതെ കേസില്‍ വീഴ്ച വരുത്തിയ കുണ്ടറ സി.ഐ എസ്.ജയകൃഷ്ണനെ സ്ഥലംമാറ്റി. യുവതിയെ അപമാനിച്ചെന്ന കേസിന്റെ അന്വേഷണത്തില്‍ സി.ഐയ്ക്ക് വീഴ്ച പറ്റിയെന്ന ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ജൂണ്‍ 28 നാണ് യുവതി കുണ്ടറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതി അന്വേഷിച്ചില്ലെന്നും പോലീസുകാര്‍ക്ക് വീഴ്ചയുണ്ടായെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മന്ത്രിയുടെ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ പുറത്തുവന്നശേഷമാണ് കുണ്ടറ പോലീസ് കേസ് എടുക്കാന്‍ തയ്യാറായത്.
പരാതി അന്വേഷിച്ചില്ല – കേസില്‍ വീഴ്ച വരുത്തി ; കുണ്ടറ സി.ഐ എസ്.ജയകൃഷ്ണനെ സ്ഥലംമാറ്റി
RECENT NEWS
Advertisment