മല്ലപ്പള്ളി – കൊറ്റനാട് സര്‍വീസ് സഹകരണ ബാങ്കിന് കോടികളുടെ ബാധ്യത

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മല്ലപ്പള്ളി താലൂക്കിലെ കൊറ്റനാട് സര്‍വീസ് സഹകരണ ബാങ്കിനു കോടികളുടെ ബാധ്യത. ഭരണസമിതിക്ക് കോറം നഷ്ടമായതോടെ ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലായി. 13 അംംഗ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും രണ്ട് അംഗങ്ങളും ഒഴികെ എല്ലാവരും രാജിവെച്ചു. ഇടതുഭരണത്തിലായിരുന്നു ഭരണ സമിതി.

കഴിഞ്ഞ 30 വര്‍ഷത്തോളം തുടര്‍ച്ചയായി ഇടത് മുന്നണി ഭരിക്കുന്ന വൃന്ദാവനം ആസ്ഥാനമാക്കിയുള്ള എ 153 നമ്പര്‍ കൊറ്റനാട് സര്‍വീസ് സഹകരണ ബാങ്ക് മല്ലപ്പള്ളി താലൂക്കിലെ ഏറ്റവും പഴയ ബാങ്കാണ്. ഏഴ് പതിറ്റാണ്ടോളം പ്രവര്‍ത്തന പാരമമ്പര്യം ബാങ്കിനുണ്ട്. ഹെഡ് ഓഫീസ് കൂടാതെ പെരുമ്പെട്ടിയില്‍ ഒരു ശാഖയും പ്രവര്‍ത്തിക്കുന്നുണ്ട്. 12 കോടിയിലധികം നിക്ഷേപ ധനമുള്ള ബാങ്ക് 2018-19 മുതല്‍ 8.5 കോടി രൂപയോളം കടത്തിലാണ്.

3.5 കോടിയിലധികം രൂപ മാത്രമാണ് വായ്പ തിരിച്ചടവിനത്തില്‍ ലഭിക്കാനുള്ളത്. ഇതാകട്ടെ സമീപകാലത്തു തിരികെ വരാന്‍ സാധ്യതയില്ലാത്തതുമാണ്. വായ്പാത്തുക തിരികെപിടിക്കുന്നതില്‍ കാലാകാലങ്ങളില്‍ അധികാരത്തിലിരുന്നവരും ജീവനക്കാരും താത്പര്യം കാട്ടാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....