ന്യൂഡൽഹി: മരുന്നുകളുടെ ജനറിക് നാമം കുറിക്കാത്ത ഡോക്ടർമാരുടെ പ്രാക്ടിസ് ലൈസൻസ് നിശ്ചിതകാലം സസ്പെൻഡ് ചെയ്യുന്നതടക്കം ശിക്ഷ നടപടികൾ വ്യവസ്ഥചെയ്ത് ദേശീയ മെഡിക്കൽ കമീഷൻ. പുതിയ ചട്ടങ്ങൾപ്രകാരം എല്ലാ ഡോക്ടർമാരും ജനറിക് നാമങ്ങൾ വേണം കുറിക്കാൻ. അതിനു തയാറാകാതെ വന്നാൽ പ്രാക്ടിസ് നിശ്ചിതകാലത്തേക്ക് വിലക്കും. ബ്രാൻഡ് ചെയ്ത ജനറിക് മരുന്നുകൾ ഒഴിവാക്കണം. അംഗീകൃത മെഡിക്കൽ പ്രാക്ടിഷണർമാരുടെ തൊഴിൽപരമായ പെരുമാറ്റം സംബന്ധിച്ച നിയന്ത്രണ ചട്ടങ്ങളിലാണ് മെഡിക്കൽ കമീഷൻ ഈ വ്യവസ്ഥകൾ മുന്നോട്ടുവെച്ചത്. ജനറിക് മെഡിസിൻ മാത്രം കുറിക്കണമെന്ന വ്യവസ്ഥ ഇപ്പോൾത്തന്നെ നിലവിലുണ്ട്. എന്നാൽ, 2002ൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പിഴ വ്യവസ്ഥകൾ നിർദേശിച്ചിരുന്നില്ല. ആഗസ്റ്റ് രണ്ടിനാണ് പുതിയ വിജ്ഞാപനം പുറത്തിറങ്ങിയത്. ചികിത്സക്കായി ഭീമമായ തുക ചെലവാക്കേണ്ടിവരുന്നതാണ് നിലവിലെ സാഹചര്യമെന്ന് കമീഷൻ ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: മരുന്നുകളുടെ ജനറിക് നാമം കുറിക്കാത്ത ഡോക്ടർമാരുടെ പ്രാക്ടിസ് ലൈസൻസ് നിശ്ചിതകാലം സസ്പെൻഡ് ചെയ്യുന്നതടക്കം ശിക്ഷ നടപടികൾ വ്യവസ്ഥചെയ്ത് ദേശീയ മെഡിക്കൽ കമീഷൻ. പുതിയ ചട്ടങ്ങൾപ്രകാരം എല്ലാ ഡോക്ടർമാരും ജനറിക് നാമങ്ങൾ വേണം കുറിക്കാൻ. അതിനു തയാറാകാതെ വന്നാൽ പ്രാക്ടിസ് നിശ്ചിതകാലത്തേക്ക് വിലക്കും. ബ്രാൻഡ് ചെയ്ത ജനറിക് മരുന്നുകൾ ഒഴിവാക്കണം. അംഗീകൃത മെഡിക്കൽ പ്രാക്ടിഷണർമാരുടെ തൊഴിൽപരമായ പെരുമാറ്റം സംബന്ധിച്ച നിയന്ത്രണ ചട്ടങ്ങളിലാണ് മെഡിക്കൽ കമീഷൻ ഈ വ്യവസ്ഥകൾ മുന്നോട്ടുവെച്ചത്.
ജനറിക് മെഡിസിൻ മാത്രം കുറിക്കണമെന്ന വ്യവസ്ഥ ഇപ്പോൾത്തന്നെ നിലവിലുണ്ട്. എന്നാൽ, 2002ൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പിഴ വ്യവസ്ഥകൾ നിർദേശിച്ചിരുന്നില്ല. ആഗസ്റ്റ് രണ്ടിനാണ് പുതിയ വിജ്ഞാപനം പുറത്തിറങ്ങിയത്. ചികിത്സക്കായി ഭീമമായ തുക ചെലവാക്കേണ്ടിവരുന്നതാണ് നിലവിലെ സാഹചര്യമെന്ന് കമീഷൻ ചൂണ്ടിക്കാട്ടി.