ഹൈദരാബാദ് : മാങ്ങ മോഷ്ടിച്ചുവെന്നാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ഉടമയുടെ ക്രൂര മര്‍ദനം. തെലങ്കാനയിലെ മഹ്ബുബാബാദിലാണ് സംഭവം നടന്നത്. 13ഉം 16ഉം വയസുള്ള ആണ്‍കുട്ടികള്‍ക്കാണ് മര്‍ദനമേറ്റത്. തോട്ടത്തില്‍നിന്ന് മാങ്ങ മോഷ്ടിച്ചുവെന്നാരോപിച്ച് കുട്ടികളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ കൈ രണ്ടും പിറകിലേക്ക് കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചതിന് പുറമേ പശുവിന്റെ ചാണകം നിര്‍ബന്ധിച്ച് തീറ്റിച്ചതായും പരാതിയില്‍ പറയുന്നു.
എന്നാല്‍, മാങ്ങ മോഷ്ടിച്ചുവെന്ന ആരോപണം കുട്ടികള്‍ നിഷേധിച്ചു. കാണാതായ നായെ തിരഞ്ഞാണ് തോട്ടത്തിലെത്തിയതെന്നും കുട്ടികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ കാവല്‍ക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.