വയനാട്: മുട്ടില്‍ മരംമുറിക്കേസില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ പി. രഞ്ജിത്ത് കുമാറിന് സ്ഥലം മാറ്റം. സൗത്ത് വയനാട് ഡി.എഫ്.ഒ സ്ഥാനത്ത് നിന്ന് വാളയാര്‍ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് സ്ഥലം മാറ്റിയത്. കോഴിക്കോട് ഡി.എഫ്.ഒ കെ. രാജീവന്‍ സൗത്ത് വയനാട് ഡി.എഫ്.ഒയായി തുടരും.
കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രഞ്ജിത്ത് കുമാറിന്റെ മൊഴിയെടുത്തിരുന്നു. മരംമുറിയിലെ കള്ളപ്പണ ഇടപാടില്‍ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി മൊഴിയെടുത്തത്. ആരോപണത്തിന്‍റെ ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച ഉദ്യോഗസ്ഥനാണ് സൗത്ത് വയനാട് ഡി.എഫ്.ഒ പി. രഞ്ജിത്ത് കുമാര്‍.