പഞ്ചാബില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി ; 25 പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഛത്തീസ്ഗഢ് : പഞ്ചാബിലെ വിവിധ ജില്ലകളിലായി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി. സംഭവത്തില്‍ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരേയും ആറ് പോലീസുകാരേയും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ്‌ ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷംവീതം ധനസഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
അമൃത്സര്‍, ബട്ടാല, തന്‍ താരന്‍ എന്നീ ജില്ലകളില്‍ ബുധനാഴ്ച രാത്രിയാണ് വിഷമദ്യം കഴിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. തന്‍ താരന്‍ ജില്ലയില്‍ 63 പേരാണ് മരിച്ചത്. 12 പേര്‍ അമൃത്സറിലും ബറ്റാലയിലെ ഗുരുദാസ്പൂരില്‍ 11 പേരുമാണ് മരിച്ചത്.

സംഭവത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നേരത്തെ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതിനേ തുടര്‍ന്നാണ് ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരെയും ആറ് പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരില്‍ രണ്ട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരും നാല് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു.

അമൃത്സര്‍, ഗുരുദാസ്പുര്‍, തര്‍ തരാന്‍ എന്നീ ജില്ലകളില്‍ നൂറിലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയ പഞ്ചാബ് പോലീസ് 17 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 25 ആയി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...