കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മാനേജർ എം.പി.റിജിലിനെ ഇന്ന് വൈകീട്ട് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ച റിജിലിനെ ക്രൈം ബ്രാഞ്ച് എ സി പി യുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തിരുന്നു. താൻ ഒറ്റക്കാണ് തട്ടിപ്പ് മുഴുവൻ നടത്തിയതെന്നു റിജിൽ ക്രൈം ബ്രാഞ്ചിനു മൊഴി നൽകി. തട്ടിയെടുത്ത പണത്തിൽ ഭൂരിഭാഗവും നിക്ഷേപിച്ചിരുന്നത് ഓഹരി വിപണിയിലാണെന്നാണ് റിജിൽ പറയുന്നത്. 7 ലക്ഷത്തിലേറെ രൂപ ഓൺലൈൻ ചൂതാട്ടത്തിൽ നഷ്ടമായെന്നും റിജിൽ അന്വേഷണ സംഘത്തോട് പറഞ്ഞു.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും ഭവന വായ്പയായി എടുത്ത 50 ലക്ഷം രൂപ ഓഹരി വിപണിയിൽ നഷ്ടമായിരുന്നു. ഇതിനെ തുടർന്ന് കോർപറേഷൻ അക്കൗണ്ടിൽ നിന്നും പണം എടുത്താണ് വീടുപണി നടത്തിയതെന്നും റിജിൽ മൊഴി നൽകി. പേഴ്സണൽ ലോണായി എടുത്ത 25ലക്ഷം രൂപയിലേറെ ഓഹരി വിപണിയിൽ നഷ്ടമായി. ഈ ലോണിന്റെ ഇ എം ഐ അടച്ചിരുന്നത് കോർപറേഷൻ അക്കൗണ്ടിലെ പണം ഉപയോഗിച്ചാണെന്നും റിജിൽ അന്വേഷണ സംഘത്തോട് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.