പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് ; ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോഴിക്കോട് കോർപറേഷന്‍റെ ഫണ്ട് തട്ടിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. കോർപറേഷന്റെ ബാങ്ക് അക്കൗണ്ട് രേഖകൾ ഇന്ന് വിശദമായി പരിശോധിക്കും. പ്രതി റിജിലിന്റെ മുൻകൂർ ജാമ്യഹരജിയും ഇന്ന് പരിഗണിക്കുന്നുണ്ട്. ഇന്നലെ ക്രൈംബ്രാഞ്ചിന് കൈമാറിയ ബാങ്കിന്റെ ഇന്റേർണൽ ഓഡിറ്റ് റിപ്പോർട്ടിൽ കോർപ്പറേഷന്റെ 8 അക്കൗണ്ടുകളിൽ നിന്ന് ബാങ്ക് മാനേജർ എം.പി റിജിൽ പണം തട്ടിയെടുത്തുവെന്ന് വ്യക്തമായിരുന്നു. 5.24 കോടി രൂപയാണ് കോർപറേഷന് നഷ്ടമായത്.

സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിൽ നിന്നുൾപ്പെടെ ആകെ 21 കോടി 69 ലക്ഷം രൂപയുടെ തിരിമറിയാണ് ഇന്റേണൽ ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. പ്രതി എം.പി റിജിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കും. കഴിഞ്ഞ മാസം ഇരുപത്തിയൊമ്പതാം തിയതി മുതൽ ഇയാൾ ഒളിവിലാണ്. അതേസമയം ഫണ്ട് തട്ടിപ്പിൽ സമരം ശക്തമാക്കാനാണ് എൽഡിഎഫ് തീരുമാനം. വൈകിട്ടോടെ കോർപറേഷന് നഷ്ടപ്പെട്ട മുഴുവൻ തുകയും തിരികെ ലഭിച്ചില്ലെങ്കിൽ നാളെ പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ നഗരത്തിലെ മുഴുവൻ ബ്രാഞ്ചുകളും എൽഡിഎഫ് ഉപരോധിക്കും. ഫണ്ട് തട്ടിപ്പിൽ കോർപറേഷൻ ഉദ്യോഗസ്ഥർക്കും ഭരണസമിതി അംഗങ്ങൾക്കും പങ്കുണ്ടെന്നാണ് യുഡിഎഫ് ആരോപണം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാങ്കേതിക തകരാറുകൾ മൂലം കരിപ്പൂരിൽ നിന്നും നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ...

0
കോഴിക്കോട്: സാങ്കേതിക തകരാറുകളെയും മറ്റ് തടസ്സങ്ങളെയും തുടർന്ന് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ...

ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ എൻ എസ് എസ് സംഘടിപ്പിച്ച പരിപാടിയിൽ വന്ദേമാതരം

0
തിരുവനന്തപുരം: ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ (സി ഇ ടി) എൻ...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...