ചേര്‍ത്തല : പുന്നപ്ര – വയലാര്‍ സമരത്തിന്റെ 75ാം വാര്‍ഷിക വാരാചരണം ബുധനാഴ്ച സമാപിക്കും. ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ മുന്‍മന്ത്രി ജി.സുധാകരന് ദീപം തെളിക്കും. വയലാര്‍ രാമവര്‍മയുടെ വസതിയായ രാഘവപ്പറമ്പില്‍ കോവിഡ് മാനദണ്ഡപ്രകാരം പൊതുസമ്മേളനങ്ങള്‍ ഇത്തവണ നടത്തുന്നില്ല.
മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ ഒമ്പതിന് മുതിര്‍ന്ന സി.പി.എം നേതാവ് എസ്.ബാഹുലേയന് ദീപശിഖക്ക് തിരി കൊളുത്തും. തുടര്‍ന്ന് യുവാക്കളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ വിവിധയിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലെത്തും. വാരാചരണ കമ്മിറ്റി പ്രസിഡന്റ് എന്‍.എസ് ശിവപ്രസാദ് ദീപശിഖ ഏറ്റുവാങ്ങി മണ്ഡപത്തില്‍ സ്ഥാപിക്കും. രാവിലെ മുതല്‍തന്നെ മന്ത്രിമാര്‍ വിവിധ സമയങ്ങളിലായി മണ്ഡപത്തിലെത്തും.
വൈകിട്ട് മൂന്നിന് വയലാര്‍ രാമവര്‍മ അനുസ്മരണ സമ്മേളനം ആലങ്കോട് ലീലാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന് എന്നിവര്‍ ഓണ്‍ലൈനില്‍ സംസാരിക്കും.