പുന്നപ്ര-വയലാര്‍ സമരത്തി​ന്റെ 75ാം വാര്‍ഷിക വാരാചരണം ഇന്ന്‌ സമാപിക്കും

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : പുന്നപ്ര – വയലാര്‍ സമരത്തി​ന്റെ 75ാം വാര്‍ഷിക വാരാചരണം ബുധനാഴ്ച സമാപിക്കും. ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ മുന്‍മന്ത്രി ജി.സുധാകരന്‍ ദീപം തെളിക്കും. വയലാര്‍ രാമവര്‍മയുടെ വസതിയായ രാഘവപ്പറമ്പില്‍ കോവിഡ് മാനദണ്ഡപ്രകാരം പൊതുസമ്മേളനങ്ങള്‍ ഇത്തവണ നടത്തുന്നില്ല.

മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ ഒമ്പതിന്​ മുതിര്‍ന്ന സി.പി.എം നേതാവ് എസ്.ബാഹുലേയന്‍ ദീപശിഖക്ക് തിരി കൊളുത്തും. തുടര്‍ന്ന് യുവാക്കളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ വിവിധയിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലെത്തും. വാരാചരണ കമ്മിറ്റി പ്രസിഡന്‍റ്​ എന്‍.എസ് ശിവപ്രസാദ് ദീപശിഖ ഏറ്റുവാങ്ങി മണ്ഡപത്തില്‍ സ്ഥാപിക്കും. രാവിലെ മുതല്‍തന്നെ മന്ത്രിമാര്‍ വിവിധ സമയങ്ങളിലായി മണ്ഡപത്തിലെത്തും.

വൈകിട്ട്​ മൂന്നിന് വയലാര്‍ രാമവര്‍മ അനുസ്മരണ സമ്മേളനം ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ ഓണ്‍ലൈനില്‍ സംസാരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...