ദേശീയ പാത ആറ് വരിയാക്കും : നിതിന്‍ ഗഡ്കരിയുമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് കൂടിക്കാഴ്ച നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് കൂടിക്കാഴ്ച നടത്തും. ദേശീയ പാത ആറ് വരിയാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആണ് കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയാകുക.

നിര്‍മാണം ഏറ്റെടുത്ത കരാറുകാരുടെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് അറ്റകുറ്റ പണിക്കായി പ്രത്യേക പരിപാലന കരാര്‍ രൂപീകരിക്കണം എന്ന കേരളത്തിന്റെ ആവശ്യവും നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച ചെയ്യും. കേരളത്തിലെ പൊതുമരാമത്ത് വികസന പ്രവര്‍ത്തനങ്ങളോട് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഇത് വരെ സ്വീകരിച്ചത് അനുഭാവപൂര്‍വമായ സമീപനമാണ് എന്ന് കൂടിക്കാഴ്ചയ്ക്ക് മുന്‍പ് റിയാസ് പറഞ്ഞിരുന്നു.

വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ പാത അതോറിറ്റിക്ക് റോഡ് വിട്ട് നല്‍കിയത് വഴി അറ്റകുറ്റ പണിക്ക് പോലും സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായിരുന്ന അധികാരം നഷ്ടമായിട്ടുണ്ട്. ഇത് സംബന്ധിച്ച കാര്യങ്ങളില്‍ ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പൊതു ധാരണയില്‍ എത്താന്‍ ഉള്ള നീക്കം ഉണ്ടാകും. മഴക്കെടുതിയില്‍ പാലങ്ങള്‍ ഉള്‍പ്പടെ 200 കോടിയോളം രൂപയുടെ നഷ്ടം പൊതുമരാമത്ത് വകുപ്പിന് സംഭവിച്ചിട്ടുണ്ട് എന്നും പി.എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ പുനര്‍നിര്‍മാണം ഉള്‍പ്പടെയുള്ള വിവിധ പദ്ധതികളുടെ രൂപരേഖയും ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ കേരളം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...