സ്വപ്നഭവനം യാഥാർത്ഥ്യമാക്കി ‘ പുണ്യം ‘ ഓർഗനൈസേഷൻ

For full experience, Download our mobile application:
Get it on Google Play

അടൂർ : ദീർഘകാല സ്വപ്നമായിരുന്ന സ്വന്തമായൊരു വീട് എന്ന ആഗ്രഹം ഒടുവിൽ സഫലമായി. അടൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഒരു വിദ്യാർത്ഥിനിക്കായി കാലിഫോർണിയ ആസ്ഥാനമായ ‘പുണ്യം’ ഓർഗനൈസേഷൻ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ചടങ്ങ് നടന്നു. പുണ്യം ഓർഗനൈസേഷൻ കോഓർഡിനേറ്റർ രഞ്ജു രാജൻ വിദ്യാർത്ഥിനിക്ക് വീടിന്റെ താക്കോൽ കൈമാറി.

കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് ഗീതാദേവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ അജി, വാർഡ് മെമ്പർ ഷൈനി തോമസ്, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ടി. മുരുകേഷ്, മുൻ വാർഡ് മെമ്പർ സിനി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ, സ്കൂൾ എസ്.എം.സി ചെയർമാൻ സുനി മൂലയിൽ, പി.ടി.എ വൈസ് പ്രസിഡന്റ് ജെമിനി, മുൻ അധ്യാപകരായ പ്രതിഭാദേവി, ഡോ. അമ്പിളി, എസ്.എം.സി അംഗം ജോബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിനിടെ പുണ്യം കോഓർഡിനേറ്റർ രഞ്ജു രാജനെയും നിർമ്മാണം നിർവഹിച്ച മാങ്കോട് ശങ്കരമംഗലം കൺസ്ട്രക്ഷൻ ഉടമ ശങ്കറിനെയും ആദരിച്ചു. അധ്യാപകരുടെയും പി.ടി.എ, എസ്.എം.സി അംഗങ്ങളുടെയും ശ്രമഫലമായി സംഘടനയുടെ സഹകരണത്തോടെ വിദ്യാർത്ഥിനിയുടെ ദീർഘകാല സ്വപ്നം യാഥാർത്ഥ്യമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...