പൂരം പ്രതിസന്ധി ; സർക്കാർ വിളിച്ച യോഗത്തിൽ തീരുമാനമായില്ല ; ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യും – മന്ത്രി കെ രാധാകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂർ പൂരം പ്രദർശന നഗരിയുടെ വാടകത്തർക്കം പരിഹരിച്ച് പൂരം പ്രതിസന്ധി നീക്കാൻ സർക്കാർ വിളിച്ച യോ​ഗത്തിൽ‌ അന്തിമ തീരുമാനമായില്ല. തിരുവമ്പാടി, പറമേക്കാവ് ദേവസ്വങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. തൃശൂർ പൂരത്തെ തടസപ്പെടുത്തുന്ന ഒന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. ആശങ്ക വേണ്ടെന്നും തൃശൂർ പൂരം വിജയപ്പിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. സർക്കാരിന് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. പൂരം വിജയിപ്പിക്കുന്നതിനായി സർക്കാരിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

ദേവസ്വം ബോർഡുകളുടെ അഭിപ്രായങ്ങൾ പൂർണമായി കേട്ടു. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ കൃത്യതയോടുകൂടി കാര്യങ്ങളെ കണ്ട് പൂരം നടത്താൻ കഴിയുംവിധം ഒരു നിലപാട് സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഒരു പരിഹാരം കാണുമെന്നും പൂരം നടത്താൻ ഒരു പ്രയാസവും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. കോടതിയുടെ പരി​ഗണനയിലിരിക്കുന്ന വിഷയത്തിൽ ഒരു തീരുമാനത്തിലേക്ക് പോകുന്നത് ​ഗുണകരമല്ലെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഏത് സാഹചര്യത്തിലും അതി​ഗംഭീരമായി പൂരം നടത്തുമെന്നും അതിന് ബന്ധപ്പെട്ടവർക്ക് കഴിയാവുന്നവിധത്തിലുള്ള സമീപനമായിരിക്കും സർക്കാർ സ്വീകരിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്

0
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്. സി...

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ് 2026 ; തീയതിയും ബാങ്ക് ഡിസ്‍കൌണ്ടും പുറത്ത്

0
ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ് 2026 ഓഫർ സെയിൽ എപ്പോൾ ആരംഭിക്കുമെന്നതിനെക്കുറിച്ചുള്ള...

ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ

0
ഇടുക്കി: ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ....

കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

0
ആലപ്പുഴ: കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം....