രാഹുലിനെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയ പൂര്‍ണേഷ് മോദിക്ക് പുതിയ ചുമതലകൾ നൽകി ബിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തിക്കേസ് നൽകിയ ഗുജറാത്ത് എംഎൽഎ പൂർണേഷ് മോദിക്ക് പുതിയ ചുമതലകൾ നൽകി ബിജെപി. ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളിലെ ചുമതലകളാണ് പാർട്ടി പൂർണേഷ് മോദിക്ക് നൽകിയിരിക്കുന്നത്. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയാണ് പൂര്‍ണേഷ് മോദിയെ പ്രദേശ് പ്രഭാരിയായും ദുഷ്യന്ത് പട്ടേലിനെ സഹപ്രഭാരിയായും നിയമിച്ചത്. ഗുജറാത്തിലെ സൂറത്ത് വെസ്റ്റിൽ നിന്നുള്ള എംഎൽഎയാണ് പൂർണേഷ് മോദി. 2013 മുതൽ തുടർച്ചയായി മൂന്ന് തവണയാണ് അദ്ദേഹം മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 2022ലെ തിരഞ്ഞെടുപ്പില്‍ ഒരുലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് വിജയിച്ചത്. കൂടാതെ 2021ൽ ഭൂപേന്ദ്ര പട്ടേല്‍ മന്ത്രിസഭയില്‍ ഗതാഗത-വ്യോമയാന-ടൂറിസം- തീര്‍ഥാടക വികസന മന്ത്രിയായിരുന്നു. 2019ൽ പൂർണേഷ് മോദി നൽകിയ പരാതിയിൽ രാഹുല്‍ഗാന്ധിയെ വിചാരണക്കോടതി തടവിന് ശിക്ഷിച്ചിരുന്നു. കോലാറില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പൂർണേഷ് പരാതി നൽകിയത്. എല്ലാ കള്ളന്മാർക്കും മോദി എന്ന് പൊതുനാമമായത് എങ്ങനെ എന്നായിരുന്നു രാഹുലിന്റെ പരാമർശം. ഇത് മോദി സമൂഹത്തെയാകെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു പൂർണേഷ് മോദിയുടെ പരാതി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

0
കോയമ്പത്തൂ‍ർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക്...

എസ്‌പിയിൽ പിളർപ്പില്ല : ബിജെപിയുടെ അവകാശവാദം തള്ളി അഖിലേഷ് യാദവ്

0
ലഖ്‌നൗ: സമാജ്‌വാദി പാർട്ടിയിൽ (എസ്‌പി) വലിയൊരു പിളർപ്പ് ഉണ്ടാകാൻ പോകുകയാണെന്ന ഉത്തർപ്രദേശ്...

ഭാര്യവീട്ടിലേക്ക് ആളെ വിട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി : തൃശ്ശൂർ ബിജെപി ജില്ലാ പ്രസിഡൻ്റിനെതിരെ വീണ്ടും...

0
തൃശൂർ: ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയ...

ഷിഗെല്ല : ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ ; കഴിഞ്ഞ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന്...