തിരുവല്ല : പുഷ്പഗിരി കോളേജ് ഓഫ് ഫാർമസി സ്റ്റുഡൻസ് യൂണിയന്റെ നേതൃത്വത്തിൽ കൊറോണാ വൈറസ് ബോധവൽക്കരണ സെമിനാർ ഫെബ്രുവരി 17ന് ഉച്ചയ്ക്ക് 2 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. തിരുവല്ല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.സജീവ് ഉദ്ഘാടനം നിർവഹിക്കും. പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ വൈറോളജി വിഭാഗം ഇൻചാർജ് ഡോ.ജോർജ് വർഗീസ് ക്ലാസ്സുകൾ നയിക്കും. ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി പെരിങ്ങര പഞ്ചായത്തിലെ വിവിധ വാർഡുകളിലെ വീടുകളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ബോധവൽക്കരണം നടത്തുകയും ലഘുലേഖകൾ വിതരണം നടത്തുകയും ചെയ്യും. മെഡിസിറ്റി മെഡിസിറ്റി ഡയറക്ടർ റവ. ഫാ. എബി വടക്കുംതല, പ്രിൻസിപ്പൽ പ്രഫ. ഡോ. സന്തോഷ് എം. മാത്യൂസ്, കോളേജ് യൂണിയൻ ചെയർമാൻ നിഖിൽ കെ മാത്യു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
പുഷ്പഗിരി ഫാർമസി കോളേജിന്റെ നേതൃത്വത്തിൽ കൊറോണ വൈറസ് ആരോഗ്യ ബോധവൽക്കരണ സെമിനാർ ഫെബ്രുവരി 17ന്
RECENT NEWS
Advertisment