ഈണരാവിന് കാത്തുനില്‍ക്കാതെ ജെ.പി എന്ന ജയപ്രകാശ് (54)യാത്രയായി ….

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : ഈണരാവിന് കാത്തുനില്‍ക്കാതെ ജെ.പി എന്ന ജയപ്രകാശ് പി.സി (54 ) വിടപറഞ്ഞു. ഏറെ നാളായി ഡയാലിസിസില്‍ കൂടിയായിരുന്നു ജീവിതം. വൃക്ക മാറ്റിവെക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് വേണ്ടി പണം കണ്ടെത്തുന്ന തിരക്കിലായിരുന്നു ജെ.പിയും സുഹൃത്തുക്കളും. കുറച്ചുനാള്‍കൂടി  ജീവിക്കണമെന്ന മോഹം ബാക്കി വെച്ചിട്ടാണ് ജെ.പി യാത്രയായത്.

ജയപ്രകാശിന്റെ ചികിത്സക്ക് പണം സ്വരൂപിക്കുന്നതിനുവേണ്ടി ചേര്‍ത്തലയിലെ കലാസൗഹൃദ കൂട്ടായ്മ ഈണരാവ്  എന്ന മെഗാ ഇവന്റിന്റെ  പണിപ്പുരയിലായിരുന്നു. മാര്‍ച്ച് 7 ന് ചേര്‍ത്തല ഹില്‍ടോപ്  ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ഭക്ഷ്യ വകുപ്പ് മന്ത്രി പി . തിലോത്തമന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന ഈ മെഗാ ഇവന്റിലൂടെ ലഭിക്കുന്ന പണം ജയപ്രകാശിന് വൃക്ക മാറ്റിവെക്കുന്നതിനുവേണ്ടി ഉപയോഗിക്കുവാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനു കാത്തുനില്‍ക്കാതെ ഇന്ന് ഉച്ചയോടെ ജെ.പി വിട പറഞ്ഞു.

വാരനാട് ഈണം കസെറ്റ് സെന്ററിലൂടെ ചേര്‍ത്തലയിലെ സുപരിചിതമായ മുഖമായിരുന്നു ജെ.പിയുടേത്. കേരളാ വീഡിയോ ലൈബ്രറി അസോസിയേഷന്‍ ഉള്‍പ്പെടെ നിരവധി സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജയപ്രകാശ് ഒരു മികച്ച സംഘാടകനുമായിരുന്നു.

ഭാര്യ -ഗീത , മക്കള്‍ -അഞ്ജലി, അഖില. മരുമകന്‍ – അനന്ദകൃഷ്ണന്‍. പൊന്നമ്മയാണ് മാതാവ്.  മൃതദേഹം മൊബൈല്‍ മോര്‍ച്ചറിയില്‍ വീട്ടില്‍. സംസ്കാരം നാളെ 3 മണിക്ക് ചേര്‍ത്തല വാരനാട് പാട്ടുകുളങ്ങര വീട്ടു വളപ്പില്‍ നടക്കും.

ഫോണ്‍ – 94468 07917 (പുഷ്പന്‍)

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...