തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജിൽ ഭാരതീയ ജനതാ യുവമോർച്ചയുടെ നേതൃത്വത്തിൽ രക്തദാനം നടത്തി. കോവിഡ് 19 ബാധയെത്തുടർന്ന് സംസ്ഥാന വ്യാപകമായി രക്ത ദൗർലഭ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭാരതീയ ജനതാ യുവമോർച്ചയിലെ പതിനഞ്ചോളം യുവജനങ്ങളാണ് രക്തദാനവുമായി രംഗത്തെത്തിയത്.
കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പേരിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യാത്ത ആശുപത്രികളിൽപോലും രക്ത ദൗർലഭ്യം നേരിടുന്നതിനാലാണ് രക്തദാനവുമായി തങ്ങള്‍ മുന്നോട്ടുവന്നതെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി പ്രസന്ന കുമാർ പറഞ്ഞു. പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സി. ഇ. ഒ. ഫാ. ജോസ് കല്ലുമാലിക്കൽ രക്തദാനത്തിനെത്തിയവരെ അഭിനന്ദിച്ചു.