ചെങ്ങന്നൂര്‍: പോലീസ് സ്മൃതി ദിനത്തിനോടനുബന്ധിച്ച് ചെങ്ങന്നൂര്‍ മെട്രോപ്പൊളീത്തല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസി കേഡറ്റുകള്‍ വീരമൃത്യു വരിച്ച പോലീസ് സേനാംഗങ്ങളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് എസ്പിസി കേഡറ്റ്‌സ് ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനം നടത്തി. സ്റ്റേഷന്‍ എസ്എച്ച്ഒ വിപിന്‍ കുട്ടികളിലുള്ള ലഹരി ഉപഭോഗത്തെക്കുറിച്ചും ആയത് പൊതുസമൂഹത്തില്‍ നിന്ന് തുടച്ചു നീക്കുന്നതിനായി കേഡറ്റുകള്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികള്‍ അച്ചടക്കപരമായും മാനുഷികമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റിയും കുട്ടികളോട് സംവദിച്ചു. സ്റ്റേഷന്‍ പിആര്‍ഒ ഹരികുമാര്‍ സ്റ്റേഷനിലെ ദൈനം ദിന പ്രവൃത്തികളെക്കുറിച്ചും സ്റ്റേഷന്‍ നടത്തിപ്പിനെ കുറിച്ചും കുട്ടികള്‍ക്ക് വിശദമായി പറഞ്ഞു കൊടുത്തു. ഹെഡ് മാസ്റ്റര്‍ എബി അലക്‌സാണ്ടര്‍ അധ്യാപകരായ കുര്യന്‍ പി മാമ്മന്‍ , സിനു റെയ്ച്ചല്‍ ഡാനിയേല്‍ , സിപിഒ ബിന്ദു ജോര്‍ജ്, ഡിഐ സിജു ഡബ്ല്യുഡിഐ ബിന്ദു എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.
വീരമൃത്യു വരിച്ച പോലീസ് സേനാംഗങ്ങളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി
RECENT NEWS
Advertisment