വീരമൃത്യു വരിച്ച പോലീസ് സേനാംഗങ്ങളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: പോലീസ് സ്മൃതി ദിനത്തിനോടനുബന്ധിച്ച് ചെങ്ങന്നൂര്‍ മെട്രോപ്പൊളീത്തല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസി കേഡറ്റുകള്‍ വീരമൃത്യു വരിച്ച പോലീസ് സേനാംഗങ്ങളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് എസ്പിസി കേഡറ്റ്‌സ് ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനം നടത്തി. സ്റ്റേഷന്‍ എസ്എച്ച്ഒ വിപിന്‍ കുട്ടികളിലുള്ള ലഹരി ഉപഭോഗത്തെക്കുറിച്ചും ആയത് പൊതുസമൂഹത്തില്‍ നിന്ന് തുടച്ചു നീക്കുന്നതിനായി കേഡറ്റുകള്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികള്‍ അച്ചടക്കപരമായും മാനുഷികമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റിയും കുട്ടികളോട് സംവദിച്ചു. സ്റ്റേഷന്‍ പിആര്‍ഒ ഹരികുമാര്‍ സ്റ്റേഷനിലെ ദൈനം ദിന പ്രവൃത്തികളെക്കുറിച്ചും സ്റ്റേഷന്‍ നടത്തിപ്പിനെ കുറിച്ചും കുട്ടികള്‍ക്ക് വിശദമായി പറഞ്ഞു കൊടുത്തു. ഹെഡ് മാസ്റ്റര്‍ എബി അലക്‌സാണ്ടര്‍ അധ്യാപകരായ കുര്യന്‍ പി മാമ്മന്‍ , സിനു റെയ്ച്ചല്‍ ഡാനിയേല്‍ , സിപിഒ ബിന്ദു ജോര്‍ജ്, ഡിഐ സിജു ഡബ്ല്യുഡിഐ ബിന്ദു എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...