കേരളീയത്തിന്റെ ഭാഗമായി ദിവസവും അശ്വാരൂഢസേനയുടെ പ്രകടനവും എയ്‌റോ മോഡൽ ഷോയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി തലസ്ഥാനത്തു നടക്കുന്ന കേരളീയത്തിന്റെ ഭാഗമായി നവംബർ ഒന്നു മുതൽ ഏഴു വരെ എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതൽ ആറുവരെ എൻ.സി.സി. കേഡറ്റുമാർ അവതരിപ്പിക്കുന്ന അശ്വാരൂഢസേനയുടെ അഭ്യാസപ്രകടനവും എയറോ മോഡൽ ഷോയും ഉണ്ടാവും. കേരള-ലക്ഷദ്വീപ് എൻ.സി.സി. ഡയറക്‌ടേററ്റിനു കീഴിലുള്ള മണ്ണുത്തി വൺ കേരള റീമൗണ്ട് ആൻഡ് വെറ്ററിനറി സ്‌ക്വാഡിന്റെ നേതൃത്വത്തിൽ കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ടിലായിരിക്കും അശ്വാരൂഢ സേനാപ്രകടനം. കേരളത്തിൽ സ്വന്തമായി അശ്വാരൂഢസേനയുള്ള ഏക എൻ.സി.സി. സ്‌ക്വാഡ്രൺ ആണ് മണ്ണുത്തി റീമൗണ്ട് ആൻഡ് വെറ്ററിനറി സ്‌ക്വാഡ്രൺ.

അഞ്ചുകുതിരകളെ അണിനിരത്തി 25 മിനിട്ടോളം നടക്കുന്ന പരേഡിൽ വി.ഐ.പിക്കുള്ള സ്റ്റാൻഡിങ് സല്യൂട്ടും ഷോർ ജംപിങ്, ഫയർ ജംപിങ് അടക്കമുള്ള അഭ്യാസ പ്രകടനങ്ങളും നടക്കും. നവംബർ അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഇന്ത്യൻ നാവിക സേനയുടെ ബാൻഡ് സെറ്റ് മറ്റൊരു ആകർഷണമാണ്. ഇതോടൊപ്പം വൺ കേരള എയർ വിങ് എൻ.സി.സി. കേഡറ്റുകൾ നിർമിച്ച എയറോ മോഡലിങ്ങുകൾ ഉപയോഗിച്ചുള്ള എയർഷോയും അരങ്ങേറും. കേഡറ്റുകൾ തന്നെ നിർമിച്ച റിമോട്ട് കൊണ്ടു നിയന്ത്രിക്കാവുന്ന ചെറുവിമാനങ്ങളുപയോഗിച്ചായിരിക്കും എയറോ ഷോ നടത്തുക. കേരളീയത്തിന്റെ വരവറിയിച്ചുകൊണ്ട് ഉദ്ഘാടനത്തിനു മുന്നോടിയായി ഒക്‌ടോബർ 28 മുതൽ കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ എൻ.സി.സി. വിമാനത്തിന്റെ ഫ്‌ളയിങ് പാസ്റ്റും ഉണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...