Monday, April 21, 2025 6:16 am

കൈപ്പട്ടൂർ സെന്റ് ജോർജ്ജ് മൗണ്ട് ഹൈസ്കൂളിലെ പുസ്തക വണ്ടി കുട്ടികളുടെ അടുത്തേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക് ഡൗൺ വിരസതകളിൽ വീടിനുള്ളിൽ പൂട്ടി ഇരിക്കാൻ വിധിക്കപ്പെട്ട കുട്ടികൾക്ക് വായനക്ക് അവസരമൊരുക്കി പുസ്തകങ്ങൾ വീടുകളിലേക്ക് എത്തിക്കുന്ന പുസ്തകവണ്ടി മനോഹരവും നവീനവുമായ ആശയമാണന്നും മറ്റ് വിദ്യാലയങ്ങൾക്കും മാതൃകയാണന്നും കോന്നി എം.എൽ.എ. കെ.യു.ജനീഷ് കുമാർ പറഞ്ഞു. കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് ഹൈസ്കൂളിലെ വായന വാരാചരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പുസ്തക വണ്ടി പദ്ധതി ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുസ്തകങ്ങളുമായി ജൂൺ 21 മുതൽ കുട്ടികളുടെ വീടിനു സമീപത്തേക്ക് അധ്യാപകർ എത്തുന്ന പദ്ധതിയാണ് പുസ്തക വണ്ടി. മാനേജർ ജോൺസൻ കീപ്പള്ളിൽ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. വള്ളിക്കോട് ഗ്രാമപഞ്ചായയത്ത് പ്രസിഡന്റ്  ആർ. മോഹനൻ നായർ, ഗ്രാമ പഞ്ചായത്ത് അംഗം സുഭാഷ് നടുവിലേതിൽ, ഹെഡ്മിസ്ട്രസ് കവിത.വി.കുറുപ്പ്, പ്രീത്.ജി.ജോർജ്ജ്, ഫ്രെഡി ഉമ്മൻ എന്നിവർ പ്രസംഗിച്ചു.

ടോമിൻ പടിയറ, മിലൻ ജോൺസൺ, ബബിത മാത്യു, വിദ്യ വി, ധന്യ മോൾ, ജൂബി.വി.പി., സുനിൽ .ടി . എന്നിവർ പുസ്തക വണ്ടിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. നാല് പഞ്ചായത്തുകളിലായി താമസിക്കുന്ന എഴുന്നൂറോളം കുട്ടികളുടെ വീടുകളിൽ പുസ്തകമെത്തിക്കുക എന്നതാണ് ലക്ഷ്യം. കുട്ടികളുടെ വായന കുറിപ്പുകൾ സമാഹരിച്ച് ജൂലൈ 5 ബഷീർ ദിനത്തിൽ കുട്ടികളുടെ ആസ്വാദന പുസ്തകം പ്രകാശനം ചെയ്യും. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് നടത്തിയ വെബിനാറിൽ പ്രശസ്ത നോവലിസ്റ്റ് ജേക്കബ് ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐപിഎൽ ; പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകർത്ത് ബെംഗളൂരു

0
മുല്ലാൻപൂർ: വിരാട് കോഹ്‌ലി മുന്നിൽനിന്നു നയിച്ച മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്...

ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങള്‍

0
കൊച്ചി : ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന്...

സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രെ നി​ശ്ശ​ബ്ദ​രാ​ക്കാ​നും വ​രു​തി​യി​ൽ നി​ർ​ത്താ​നു​മു​ള്ള ബി.​ജെ.​പി ത​ന്ത്ര​മാ​ണ് ക​ണ്ട​തെന്ന് പ്ര​തി​പ​ക്ഷം

0
ന്യൂ​ഡ​ൽ​ഹി : ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​ന്റെ ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​യ ര​ണ്ട് വി​വാ​ദ ന​ട​പ​ടി​ക​ൾ...