വൈദ്യുതി ബോർഡ്‌ ജീവനക്കാരില്‍ നിന്നും സിപിഎം സംഘടനകൾ പിരിച്ചെടുക്കുന്നത് കോടികള്‍ ; രസീത് ഒഴിവാക്കി ബാങ്കിന് കത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വൈദ്യുതി ബോർഡിൽ ശമ്പള പരിഷ്കരണത്തെ തുടർന്നു സിപിഎം സംഘടനകൾ ജീവനക്കാരിൽനിന്നു കോടിക്കണക്കിനു രൂപ പിരിച്ചെടുക്കുന്നു. ശമ്പള പരിഷ്കരണം മൂലം ഒരു മാസം ലഭിക്കുന്ന വർധനയാണ് സംഘടനയ്ക്കു നൽകേണ്ടത്.

ഇതിനായി ഒരു ഫോം ജീവനക്കാർക്കു വിതരണം ചെയ്യുന്നുണ്ട്. നിശ്ചിത തുക സംഘടനയുടെ അക്കൗണ്ടിലേക്കു മാറ്റണമെന്നു ബാങ്ക് മാനേജർക്കുള്ള അപേക്ഷ ആണിത്. മുമ്പ്  ശമ്പള പരിഷ്കരണം നടന്നപ്പോൾ രസീതു കൊടുത്തു പണം പിരിച്ചതു വാർത്ത ആയ സാഹചര്യത്തിലാണ് ഇത്തവണ രസീത് പിരിവ് ഒഴിവാക്കിയത് എന്നാണ് വിവരം.

ബോർഡിലെ ജീവനക്കാർക്ക് ഇത്തവണത്തെ ശമ്പള പരിഷ്കരണത്തിലൂടെ ഏകദേശം 7000 രൂപ മുതൽ 30,000 രൂപ വരെ വർധിച്ചിട്ടുണ്ട്. ബോർഡിൽ സിപിഎമ്മിന് ഓഫിസർമാരുടെയും മറ്റു ജീവനക്കാരുടെയുമായി രണ്ടു സംഘടനകൾ ഉണ്ട്. ഇതിൽ ജീവനക്കാരുടെ സംഘടനയിൽ ഏകദേശം 13,000 പേരും ഓഫിസർമാരുടെ സംഘടനയിൽ 4500ഓളം പേരുമാണ് ഉള്ളത്. ജീവനക്കാരുടെ ശരാശരി വർധന 10,000 രൂപ എന്നു കണക്കാക്കിയാൽ പോലും 13,000 പേരുള്ള സംഘടനയ്ക്ക് എത്ര കോടി ലഭിക്കുമെന്ന് ഊഹിക്കാം. ഓഫിസർമാരുടെ ശരാശരി വർധന 20,000 രൂപ എന്നു കണക്കാക്കിയാൽ 4500 പേരുള്ള ഓഫിസർമാരുടെ സംഘടനയ്ക്കു ലഭിക്കുന്ന തുകയുടെ ഏകദേശ രൂപം ലഭിക്കും.

വാക്സീൻ ചാലഞ്ച് എന്ന പേരിൽ നേരത്തെ ജീവനക്കാരിൽനിന്നു പണം പിരിച്ചിരുന്നു. കേന്ദ്രം കോവിഡ് വാക്സീൻ സൗജന്യം ആക്കിയെങ്കിലും അതിന്റെ പേരിൽ പിരിച്ചെടുത്ത ഈ തുക എന്തു ചെയ്യുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വൈദ്യുതി ബോർഡിൽ ആകെ 32,000 ഉദ്യോഗസ്ഥരാണ് ഉള്ളത്. ഓരോ 5 വർഷം കൂടുമ്പോഴും ശമ്പളം പരിഷ്കരിക്കണം. ഇത്തവണത്തെ ശമ്പള പരിഷ്കാരം 2018 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണു നടപ്പാക്കിയത്. പുതുക്കിയ ശമ്പളം മേയ് ഒന്നു മുതൽ ലഭിച്ചു തുടങ്ങി. കുടിശിക തുക വിതരണം ചെയ്തു തുടങ്ങിയിട്ടില്ല. അതു ലഭിക്കുമ്പോൾ വേറെ ഏതൊക്കെ പിരിവുകൾ വരുമെന്ന ആശങ്കയിലാണു ജീവനക്കാർ. എന്നാൽ എല്ലാ ശമ്പള പരിഷ്കരണം കഴിയുമ്പോഴും ഇങ്ങനെ പിരിക്കുന്നതു പതിവാണെന്നും ഇതിൽ പുതുമ ഇല്ലെന്നുമാണു സിപിഎം സംഘടനകളുമായി അടുപ്പമുള്ളവർ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...