ചെങ്ങന്നൂർ : വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ മിഷനറിമാർ നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പറഞ്ഞു. പുത്തൻകാവ് മാർ പീലക്സിസിനോസ് യു.പി.സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സജി ചെറിയാൻ എം.എൽ.എ.അധ്യക്ഷത വഹിച്ചു.
കൊടിക്കുന്നിൽ സുരേഷ് എം.പി.മുഖ്യ പ്രഭാഷണം നടത്തി. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർമാൻ കെ ഷിബു രാജൻ , എ.ഇ.ഒ; ബിന്ദു.കെ , നഗരസഭാ വൈസ് ചെയർപേഴ്സൻ വത്സമ്മ ഏബ്രഹാം, കൗൺസിലർ എബി ചാക്കോ , ബി.പി.ഒ. ജി.കൃഷ്കുമാർ, ഫാ.വിമൽ മാമ്മൻ ചെറിയാൻ , ജോർജ് ജോൺ , ഫാ.ബിജു ടി. മാത്യു , ഫാ.കെ.ഒ.തോമസ് , പി.ഇ. വർക്കി , സുനിൽ പി.ഉമ്മൻ , പി .വി.ജോൺ , ദിലീപ് കുമാർ, സോമി കെ.ചെറുവത്തൂർ , മറിയാമ്മ ഉമ്മൻ, നിരഞ്ചൻ കെ.അജയ് , ഹെഡ്മിസ്ട്രസ് ഷീലമ്മ .എസ് , ഷിജു ഏബ്രഹാം , ഗോപകുമാർ , റിനുതോമസ് എന്നിവർ പ്രസംഗിച്ചു.