പത്തനംതിട്ട : പുത്തൻപീടിക രാമച്ചംപറമ്പിൽ ഉഷ മാത്യു (56)നിര്യാതയായി. പത്തനംതിട്ട എസ്.ഡി.എ സ്കൂളിലെ അധ്യാപകന്‍ മാത്യു ജോർജ്ജിന്റെ (ബെന്നി ) ഭാര്യയും മാക്കാംകുന്ന് അഴൂർ കാഞ്ഞിരം നിൽക്കുന്നതിൽ (തോമ്പിൽ)പരേതനായ കെ. റ്റി. വർഗീസിന്റെ (റിട്ട. സൂപ്രണ്ട്, കാതോലിക്കേറ്റ് കോളേജ് ) മകളുമാണ് പരേത. മക്കൾ – നീതു സൂസൻ മാത്യു (ഖത്തർ), നീന ആൻ മാത്യു (ദുബായ്), നോബി ജോർജ്ജ് മാത്യു (ഖത്തർ), മരുമക്കൾ – രാജീവ് തോമസ്, മല്ലപ്പള്ളി (ഖത്തർ), കെവിൻ കെ. ജോസഫ്, നിലമ്പൂർ (ദുബായ്).
മൃതദേഹം ഞായറാഴ്ച രാവിലെ 9 മണിയോടെ ഭവനത്തിൽ കൊണ്ടുവരുന്നതും ഉച്ചക്കുശേഷം 2മണിക്ക് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം പുത്തൻപീടിക സെന്റ്. മേരീസ് ഓർത്തഡോൿസ് വലിയ പള്ളിയിൽ സംസ്കാരം നടത്തുന്നതുമാണ്.