കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം മണ്ഡലത്തിന്റെ തൊട്ടടുത്ത കിടങ്ങൂർ പഞ്ചായത്ത് ഭരണസമിതി തിരഞ്ഞെടുപ്പിൽ ബിജെപിയുമായുണ്ടാക്കിയ സഖ്യം ഇപ്പോഴും നിലനിർത്തുന്ന യുഡിഎഫിനെതിരായി പുതുപ്പള്ളിയിലെ മതേതര വിശ്വാസികൾ വിധിയെഴുതി കേരളത്തിന് മാതൃക കാട്ടുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.
ദേശീയതലത്തിൽ വർഗീയതക്കെതിരെയും ബിജെപിക്കെതിരെയും രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ രൂപീകരിച്ച രാഷ്ട്രീയസഖ്യം ശക്തി പ്രാപിക്കുമ്പോൾ അതിനെ ദുർബലപ്പെടുത്തുന്ന സമീപനമാണ് കേരളത്തിലെ യുഡിഎഫ് നേതൃത്വം സ്വീകരിക്കുന്നത്. തെറ്റായ സൂചനകൾ സംസ്ഥാനത്തിന് പുറത്ത് പ്രചരിപ്പിക്കുവാൻ ബിജെപിക്ക് അവസരമൊരുക്കുന്ന കൂട്ടുകെട്ടാണ് യുഡിഎഫ് ഉന്നത നേതൃത്വമിടപ്പെട്ട് കിടങ്ങൂരിലുണ്ടാക്കിയത്. ഇതിനെതിരെ കിടങ്ങൂരുമായി അതിർത്തി പങ്കിടുന്ന പുതുപ്പള്ളിയിൽ ജനവികാരം ശക്തമാണ്.
മണിപ്പൂരിൽ പരീക്ഷിക്കുകയും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ന്യൂനപക്ഷ വംശഹത്യയുടെ ആസൂത്രകരുമായി രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കിയ യുഡിഎഫ് വഞ്ചനക്കെതിരെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി പുതുപ്പള്ളിയിൽ രംഗത്ത് വരികയാണ്. മാറിമാറി മുന്നണികളെ അധികാരത്തിലെത്തിച്ചിരുന്ന കേരളം മാറി ചിന്തിച്ചതിന്റെ ഫലമായിട്ടാണ് എൽഡിഎഫ് തുടർഭരണം സംസ്ഥാനത്തുണ്ടായത്. ഈ മാറ്റം ഇത്തവണ പുതുപ്പള്ളിയിലും പ്രതിഫലിക്കുമെന്ന് ജോസ് കെ മാണി ചൂണ്ടിക്കാട്ടി.
കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് എം സംസ്ഥാന വ്യാപകമായി സെപ്റ്റംബർ 7 മുതൽ ഒക്ടോബർ 10 വരെ എല്ലാ ഭവനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ജനസമ്പർക്ക പരിപാടി നടത്തും. പാർട്ടി പ്രവർത്തന ഫണ്ട് സമാഹരണവും ഇതോടൊപ്പം നടത്തുവാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
ആറുപതിറ്റാണ്ടിലേറെയായി കേരളത്തിലെ മലയോര കർഷകർ അനുഭവിച്ചുകൊണ്ടിരുന്ന ഭൂമി സംബന്ധിച്ച പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുവാൻ 1960ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യാൻ നിയമസഭയിൽ ബില്ല് അവതരിപ്പിച്ച സംസ്ഥാന സർക്കാരിനെ യോഗം അഭിനന്ദിച്ചു. പാർലമെന്ററി പാർട്ടി ലീഡർ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻമാരായ തോമസ് ചാഴിക്കാടൻ എം പി, ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ,സ്റ്റീഫൻ ജോർജ് , എംഎൽഎമാരായ ജോബ് മൈക്കിൾ , പ്രമോദ് നാരായണൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ , എൻ എം രാജു എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































