പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് : സിപിഎം പരിഗണനയിൽ രണ്ട് പേരുകൾ, യുഡിഎഫിൽ ചാണ്ടി ഉമ്മന് സാധ്യത

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മണ്ഡലം നിലനിര്‍ത്താനും പിടിച്ചെടുക്കാനുമുള്ള തെരഞ്ഞെടുപ്പ് പോരിനും കളമൊരുങ്ങി. 53 വര്‍ഷം തുടര്‍ച്ചയായി ഉമ്മന്‍ ചാണ്ടി നിലനിര്‍ത്തിയ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഭൂരിപക്ഷം കുത്തനെ താഴ്ത്താനായതാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രതീക്ഷ. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയ നേതാവിന്റെ ഓര്‍മ്മകളും ജനകീയതയും വൈകാരികമായ നിലയില്‍ തുണയ്ക്കുമെന്നും വന്‍ ഭൂരിപക്ഷത്തോടെ ജയിക്കാനാവുമെന്നുമുള്ള പ്രതീക്ഷയാണ് കോണ്‍ഗ്രസിന്. പുതുപ്പള്ളിയില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് മുന്‍തൂക്കം.

അതേസമയം സിപിഎമ്മില്‍ നിന്ന് യുവ നേതാവ് ജയ്ക് സി തോമസാണ് കഴിഞ്ഞ മൂന്ന് വട്ടവും മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പോരാടിയത്. അദ്ദേഹത്തെ തന്നെ ഇക്കുറിയും രംഗത്തിറക്കാനാണ് സാധ്യത ഏറെയും. ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ താഴ്ത്താനായതാണ് സിപിഎം ജയ്കിനെ പരിഗണിക്കുന്നതില്‍ പ്രധാനം. അതേസമയം സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ റെജി സഖറിയാസിന്റെ പേരും പരിഗണിച്ചേക്കുമെന്ന് വിവരമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണം ; കടകംപള്ളി സുരേന്ദ്രന്‍

0
പത്തനംതിട്ട : പ്രിയദർശിനി പദ്ധതി മൂലം സാമ്പത്തികമായും മാനസികമായും പ്രയാസമനുഭവിക്കുന്ന സ്വകാര്യ...

റാന്നി താലൂക്കുതല വായനാപക്ഷാചരണ സമാപനവും ഐ.വി ദാസ് അനുസ്മരണവും നടന്നു

0
റാന്നി : റാന്നി താലൂക്ക് ലൈബ്രറി കൗണ്‍സില്‍, മുണ്ടപ്പുഴ ടാഗോര്‍ ഗ്രന്ഥശാല,...

കനത്ത മഴയിൽ മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നു; നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി

0
പൂനെ: മഹാരാഷ്ട്രയില്‍ ശക്തമായ മഴയില്‍ കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ കുടുങ്ങി....

കുവൈറ്റിൽ ക്രെയിൻ തകർന്ന് മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു, ഒരാൾ പിടിയിൽ

0
കുവൈത്ത് സിറ്റി : നാല് മാസമായി തുടർന്ന ദുരൂഹതകൾക്കൊടുവിൽ കാണാതായ ഇന്ത്യൻ...