കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ. പുതുപ്പള്ളിയിൽ എത്തിയ താരം പുതുപ്പള്ളി പള്ളിയിലെത്തി കല്ലറയിൽ പുഷ്പാർച്ച നടത്തി. ചാണ്ടി ഉമ്മൻ എം.എൽ.എ. ഡ്രൈവ് ചെയ്ത വാഹനത്തിലാണ് താരം പള്ളിയിലേക്ക് എത്തിയത്. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്റർ മാർഗമാണ് ഗെയ്ൽ കോട്ടയത്ത് എത്തിയത്. നിശ്ചയിച്ചിരുന്ന സമയത്തേക്കാൾ രണ്ടര മണിക്കൂർ വൈകി ഉച്ചയ്ക്ക് 12.25 ഓടെയാണ് അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ പുതുപ്പള്ളിയിൽ ഇറങ്ങിയത്. ചാണ്ടി ഉമ്മൻ, അദ്ദേഹത്തിന്റെ സഹോദരി മറിയ ഉമ്മൻ, പുതുപ്പള്ളി പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചേർന്നാണ് ഇതിഹാസ താരത്തെ സ്വീകരിച്ചത്. താരത്തെ നേരിൽ കാണാൻ നൂറുകണക്കിന് ആരാധകരാണ് പുതുപ്പള്ളിയിൽ തടിച്ചുകൂടിയത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































