Wednesday, July 2, 2025 5:38 pm

ചങ്ങനാശ്ശേരി പുതൂര്‍ പള്ളി ചന്ദനക്കുടമഹോത്സവം

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി : പുതൂര്‍പ്പള്ളി ചന്ദനക്കുടം ദേശീയ ആഘോഷത്തിനു സമാപനം. ചങ്ങനാശേരിയുടെ മതസൗഹാര്‍ദത്തിന്റെ ചരിത്രവും പാരമ്പര്യവും സമന്വയിക്കുന്ന ചന്ദനക്കുടം ഘോഷയാത്രയ്ക്കു ക്രിസ്മസ് ദിനത്തിലും ഇന്നലെയുമായി വിവിധ സംഘടനകളും സ്ഥാപനങ്ങളും സ്വീകരണം ഒരുക്കി. ചന്ദനം നിറച്ച കുടം എംഎല്‍എ ജോബ് മൈക്കിള്‍ പുതൂര്‍പ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് പി.എസ്.പി റഹീമിനു കൈമാറിയതോടെയാണ് ചന്ദനക്കുടം ഘോഷയാത്ര തുടങ്ങിയത്. ആദ്യ ദിനത്തില്‍ വാദ്യമേളങ്ങളുടെയും ഗജവീരന്റെയും അകമ്പടിയോടെ പുതൂര്‍പ്പള്ളിയില്‍ നിന്നു പഴയ പള്ളിയിലേക്കു പുറപ്പെട്ട ഘോഷയാത്രയ്ക്കു കെഎസ്ഇബി സെക്ഷന്‍ ഓഫിസ്, നഗരസഭ, ഹെഡ് പോസ്റ്റ് ഓഫിസ്, ഫയര്‍ സ്റ്റേഷന്‍, എക്‌സൈസ് ഓഫിസ്, റവന്യു ടവര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. റവന്യു ടവറില്‍ എത്തിയപ്പോള്‍ തിരുവിതാംകൂര്‍ ഭരണകാലം മുതല്‍ നിലനിന്നിരുന്ന ആചാരങ്ങളുടെ തുടര്‍ച്ചയായി താലൂക്ക് ഓഫിസ് ജീവനക്കാര്‍ പള്ളി അധികൃതര്‍ക്കു പണക്കിഴി കൈമാറി.

പഴയപള്ളിയിലെ സ്വീകരണത്തിനു ശേഷം പുഴവാത് കാവില്‍ ഭഗവതിക്ഷേത്ര സന്നിധിയില്‍ എത്തിയ ഘോഷയാത്രയെ ക്ഷേത്ര ഉപദേശക സമിതി ഷാളും നാരങ്ങയും ഇളനീരും നല്‍കി സ്വീകരിച്ചു. തുടര്‍ന്നു കളഭവും പനിനീരും പരസ്പരം കൈമാറി. തുടര്‍ന്ന് ചാത്തവട്ടം റോഡിലൂടെ ഹിദായത്ത് ജംക്ഷന്‍, തുടര്‍ന്ന് എന്‍എസ്എസ് ജംക്ഷന്‍, രാജേശ്വരി കോംപ്ലക്‌സ് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം പിഎംജെ കോംപ്ലക്‌സിലൂടെ ഘോഷയാത്ര പുതൂര്‍പ്പള്ളിയില്‍ തിരിച്ചെത്തി.ഇന്നലെ രാവിലെ ആരമല തൈക്കാവ് ജംക്ഷനില്‍ നിന്നു പുറപ്പെട്ട് മുക്കാട്ടുപടി ജംക്ഷന്‍, തൃക്കൊടിത്താനം രക്തേശ്വരി ക്ഷേത്രം, ഇരുപ്പ ജംക്ഷന്‍, ഫാത്തിമാപുരം ജംക്ഷന്‍, മാരിയമ്മന്‍ കോവില്‍, പട്ടത്തിമുക്ക് ജംക്ഷന്‍, സാംബവ മഹാസഭ, ഐസിഒ ജംക്ഷന്‍, കെഎസ്ആര്‍ടിസി, ഒന്നാം നമ്പര്‍ ബസ് സ്റ്റാന്‍ഡ്, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഘോഷയാത്ര പള്ളിയില്‍ തിരിച്ചെത്തി.

വൈകിട്ട് ചന്തക്കടവ് മൈതാനിയില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര മൂസാവരി ജംക്ഷന്‍, കെപിഎംഎസ് താലൂക്ക് യൂണിയന്‍, പൊലീസ് സ്റ്റേഷന്‍, സെന്റ് മേരീസ് മെത്രാപ്പൊലീത്തന്‍ പള്ളി, സെന്‍ട്രല്‍ ജംക്ഷന്‍, പാര്‍ഥാസ് ജംക്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. രാത്രി വൈകി നേര്‍ച്ചപ്പാറയില്‍ നിന്ന് പുറപ്പെട്ട് ചന്ദനക്കുടം ഘോഷയാത്ര വിവിധ സ്വീകരണങ്ങള്‍ക്കു ശേഷം പുതൂര്‍പ്പള്ളിയില്‍ എത്തി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് ; കാക്കനാട് സ്വദേശികൾ പിടിയിൽ

0
കൊച്ചി: കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് പിടികൂടി. ഒരേ ഫ്ലാറ്റ് ലീസിന്...

യൂത്ത് കോൺഗ്രസ് വയനാട് ഭവന പദ്ധതിക്ക് അടുത്തമാസം കല്ലിടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

0
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ച പണം വിനിയോഗിക്കാത്തത് പഠന ക്യാമ്പിൽ...

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർക്കെതിരെ കടുത്ത നടപടിക്ക് നീക്കവുമായി ഗവർണർ.

0
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ...

സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...